Latest NewsNationalUncategorized
ബോളിവുഡ് നടി റിങ്കു സിങ് കോവിഡ് ബാധിച്ചു മരിച്ചു
മുംബൈ: ആയുഷ്മാൻ ഖുരാനയുടെ ഡ്രീം ഗേൾ സിനിമയിലെ നായിക റിങ്കു സിങ് കൊറോണ ബാധിച്ചു മരിച്ചു. ആധാർ ജയിന്റെ ഹെലോ ചാർളി എന്ന സിനിമയിലാണ് അവസാനമായി അഭിനയിച്ചത്. കൊറോണ ബാധിച്ച് ഗുരുതരാവസ്ഥയിലായതിനെ തുടർന്ന് ഏതാനും ദിവസങ്ങളായി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.
ഇവർക്ക് ആസ്തമ രോഗമുണ്ടായിരുന്നതായി ബന്ധുക്കൾ പറഞ്ഞു. മെയ് ഏഴിന് ആദ്യ ഡോസ് വാകിസിനെടുത്തിരുന്നു. രണ്ടാം ഡോസിനായി കാത്തിരിക്കുന്നതിനിടയിലാണ് കൊറോണ ബാധിച്ചു മരിച്ചത്.
സിനിമക്ക് പുറമെ ചിദിയാഖർ, മേരി ഹാനികരക് ബീവി തുടങ്ങി നിരവധി ജനപ്രിയ പരമ്പരകളിലും റിങ്കു സിങ് വേഷമിട്ടിട്ടുണ്ട്. സോണി എന്റർടൈൻമെന്റ് ടി.വിയുടെ മെഡിക്കൽ ഡ്രാമയായ ധഡ്കന് വേണ്ടി കഴിഞ്ഞ വർഷം ഇവരെ തെരഞ്ഞെടുത്തിരുന്നു.