Latest News

സാമ്പത്തിക മാന്ദ്യം; 2 വര്‍ഷത്തിനിടെ രാജ്യത്ത് പ്രവര്‍ത്തനം നിര്‍ത്തിയത് 2.4 ലക്ഷം കമ്പനികള്‍

ന്യൂഡല്‍ഹി: 2018 മുതല്‍ രാജ്യത്ത് ഇതുവരെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചത് 2,38,223 കമ്പനികള്‍. യഥാസമയം രേഖകള്‍ നല്‍കാത്ത കമ്പനികള്‍ക്ക് അവ ഫീസില്ലാതെ വൈകി നല്‍കാനും പുതിയ തുടക്കത്തിനും സര്‍ക്കാര്‍ അവസരം നല്‍കിയിരുന്നു. 4,73,131 ഇന്ത്യന്‍ കമ്പനികളും 1065 വിദേശ കമ്പനികളുമാണ് പുതിയ തുടക്കത്തിന് അപേക്ഷ സമര്‍പ്പിച്ചത്. കോവിഡ് വ്യാപനം രൂക്ഷമായതോടെ ഈ വര്‍ഷത്തെ ആദ്യ ആറുമാസം മാത്രം 13,000-ത്തോളം കമ്പനികളുടെ പ്രവര്‍ത്തനമാണ് നിലച്ചത്.

സാമ്പത്തിക മാന്ദ്യത്തിന്റെയും കോവിഡിന്റെയും പശ്ചാത്തലത്തില്‍ സൂക്ഷ്മ-ചെറുകിട-ഇടത്തരം വ്യവസായങ്ങള്‍ക്കുള്‍പ്പെടെ ഉത്തേജന പാക്കേജുകള്‍ പ്രഖ്യാപിച്ചിരുന്നുവെങ്കിലും അവ ഉപയോഗപ്പെടുത്താന്‍ പോലും കമ്പനികള്‍ക്കായില്ല. കേന്ദ്രസര്‍ക്കാര്‍ രാജ്യം നേരിടുന്ന പ്രതിസന്ധിയുടെ കണക്ക് രാജ്യസഭയില്‍ നല്‍കിയിരുന്നു. പൊതുകടം 10 ശതമാനം കൂടി.

651 കമ്പനികള്‍ 2018 മുതല്‍ കഴിഞ്ഞ മാസം വരെ ലയിപ്പിക്കുകയോ ഏറ്റെടുക്കുകയോ ചെയ്തു. 87 കമ്പനികള്‍ ലയിപ്പിക്കുകയോ കോടതി നിര്‍ദേശ പ്രകാരം ഏറ്റെടുക്കുകയോ ചെയ്തു. 5034 കമ്പനികള്‍ ഉത്തരേന്ത്യയില്‍ മാത്രം രേഖകളില്‍ നിന്ന് ഒഴിവാക്കി. 12,889 കമ്പനികള്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കാത്തതിനാല്‍ 2021-ല്‍ രജിസ്ട്രാര്‍ ഓഫ് കമ്പനീസ് രേഖകളില്‍ നിന്നൊഴിവാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button