മാളയിൽ ഭർത്താവ് ഭാര്യയെ കഴുത്ത് ഞെരിച്ച് കൊന്നു

മുപ്പതുകാരിയായ യുവതിയെ ഭർത്താവ് കഴുത്ത് ഞെരിച്ച് കൊന്നു. തൃശ്ശൂർ മാളയിൽ ആണ് സംഭവം. പുത്തൻചിറ കടമ്പോട്ട് സുബൈറിൻറെ മകൾ റഹ്മത്താണ് പിണ്ടാണിയിലെ വാടക വീടിനുള്ളിൽ കൊല്ലപ്പെട്ടത്. ഭർത്താവ് വടക്കേേകര പുതുമന വീട്ടിൽ ഷഹൻസാദിനെ (45) വടക്കേകര പൊലീസ് കസ്റ്റഡിയിലെടുത്തു .ബുധനാഴ്ച രാത്രിയിൽ കുടുംബത്തോടൊപ്പം ഉറങ്ങാൻ കിടന്ന ശേഷം പുലർച്ചെ മക്കളായ ശറഫുദ്ദീൻ (9), ഹയാൻ (3) എന്നിവരെയും കൂട്ടി ഷഹൻസാദ് പറവൂർ വടക്കേകരയിലെ വീട്ടിലെത്തിയിരുന്നു. കൂടെ റഹ്മത്ത് ഇല്ലാത്തതിനാൽപിതാവ് സലീം പുത്തൻചിറയിലെ ബന്ധുക്കളെ വിളിച്ചന്വേഷിച്ചു.
തുടർന്ന് അയൽവാസികൾ ഇവർ വാടകക്ക് താമസിക്കുന്ന വീട്ടിൽ ചെന്ന് നോക്കിയപ്പോൾ യുവതി മരിച്ച് കടക്കുന്നതാണ് കണ്ടത്.ഷംസാദിനെ വടക്കേകര പോലിസ് അറസ്റ്റ് ചെയ്തു. ഗൾഫിലായിരുന്ന ഷംസാദ് കോവിഡ് കാലത്താണ് നാട്ടിലെത്തിയത്. ക്വാറന്റൈൻ കാലം കഴിഞ്ഞതോടെ മത്സ്യക്കച്ചവടം തുടങ്ങി. ഇതിനിടയിലാണ് പുത്തൻചിറ പിണ്ടാണിയിൽ വീട് വാടകക്കെടുത്ത് താമസം തുടങ്ങിയത്. കുടുംബ വഴക്കിനെ തുടർന്നാണ് കൊലപാതകം നടന്നതെന്ന് മാള പോലീസ്. പ്രതി മദ്യപാനിയാണെന്ന് നാട്ടുകാരിൽ നിന്നും സൂചനയുണ്ട്. മാള പോലീസ് മേൽനടപടികൾ സ്വീകരിച്ചു.