Editor's ChoiceLatest NewsNationalNewsWorld

ന്യൂ​​സി​​ല​​ൻ​​ഡി​​ൽ ജ​​സീ​​ന്ത ആ​​ർ​​ഡ​​ൻ ര​​ണ്ടാം ത​​വ​​ണ​​യും അ​​ധി​​കാ​​ര​​ത്തിലെത്തി.

ഓ​​ക് ല​​ൻ​​ഡ് : അഞ്ചു ദശകത്തിനിടയിലെ ന്യൂ​​സി​​ല​​ൻ​​ഡി​​ൽ മികച്ച തെരഞ്ഞെടുപ്പു വിജയത്തോടെ പ്ര​​ധാ​​ന​​മ​​ന്ത്രി ജ​​സീ​​ന്ത ആ​​ർ​​ഡ​​ൻ ര​​ണ്ടാം ത​​വ​​ണ​​യും അ​​ധി​​കാ​​ര​​ത്തിലെത്തി. ജനപ്രിയ നേതാവിന്‍റെ ലേബർ പാർട്ടിക്ക് ഒറ്റയ്ക്കു ഭരിക്കാനുള്ള ഭൂരിപക്ഷം ജനങ്ങൾ നൽക്കുകയായിരുന്നു. അഞ്ചു ദശകത്തിനിടയിലെ ഏറ്റവും കൂടുതൽ ശതമാനം വോട്ടാണ് നാൽപ്പതുകാരിയായ ജ​​സീ​​ന്തയുടെ പാർട്ടിക്കു ലഭിച്ചത്. 120 അംഗ പാർലമെന്‍റിൽ 64 സീറ്റും പാർട്ടിക്കാണ്. 24 വ​​ർ​​ഷം മു​​ൻ​​പ് ആ​​നു​​പാ​​തി​​ക വോ​​ട്ട് സ​​മ്പ്ര​​ദാ​​യം ഏ​​ർ​​പ്പെ​​ടു​​ത്തി​​യ ശേ​​ഷം ഇ​​താ​​ദ്യ​​മാ​​യാ​​ണ് ഇ​​ങ്ങ​​നെ ഒ​​രു പാ​​ർ​​ട്ടി പാർലമെന്‍റിൽ വ്യ​​ക്ത​​മാ​​യ ഭൂ​​രി​​പ​​ക്ഷം സ്വന്തമാക്കുന്നത്.

ലേബർ പാർട്ടിക്ക് ഒറ്റയ്ക്കു ഭരിക്കാനുള്ള 49.1 ശതമാനം വോട്ടാണ് പാർട്ടിക്കു ലഭിച്ചത്. കൊവിഡ് പ്രതിസന്ധി കൈകാര്യം ചെയ്തതിലെ മികവ് ജസീന്തയെ വൻ വിജയത്തിലേക്കു നയിക്കുകയായിരുന്നു. ലേബർ പാർട്ടിക്ക് ഒറ്റയ്ക്കു ഭരിക്കാനുള്ള ഭൂരിപക്ഷമുണ്ടെങ്കിലും സഖ്യത്തിനു ജസീന്ത തയാറാണ്. സഖ്യകക്ഷികളുമായി ചർച്ചകൾ നടത്തിയ ശേഷം പുതിയ സർക്കാരുണ്ടാക്കാൻ രണ്ടോ മൂന്നോ ആഴ്ചകളെടുക്കുമെന്നാണു പ്രധാനമന്ത്രി അറിയിച്ചിട്ടുള്ളത്. ബോറിസ് ജോൺസനും ജസ്റ്റിൻ ട്രൂഡോയും ദലൈലാമയും അടക്കം ലോക നേതാക്കൾ ജസീന്തയെ അഭിനന്ദിച്ചിട്ടുണ്ട്. പാർലമെന്‍റിൽ ജസീന്തയുടെ പ്രധാന എ​​തി​​രാ​​ളി​​ക​​ളാ​​യ നാ​​ഷ​​ണ​​ൽ പാ​​ർ​​ട്ടി​​ക്ക് 27 ശ​​ത​​മാ​​നം വോ​​ട്ടു​​ക​​ളാ​​ണു നേടാനായത്.
ഇ​​തൊ​​രു സാ​​ധാ​​ര​​ണ തെ​​ര​​ഞ്ഞെ​​ടു​​പ്പ​​ല്ല, സാ​​ധാ​​ര​​ണ സ​​മ​​യ​​വു​​മ​​ല്ല. ആ​​ശ​​ങ്ക​​യും ആ​​കാം​​ക്ഷ​​യും നി​​റ​​ഞ്ഞു നി​​ൽ​​ക്കു​​ന്ന സ​​മ​​യ​​മാ​​ണ്. അ​​തി​​നു​​ള്ള പ്ര​​തി​​വി​​ധി​​യാ​​ണ് പാ​​ർ​​ട്ടി​​യെ ഏ​​ൽ​​പ്പി​​ച്ചി​​രി​​ക്കു​​ന്ന​​ത്. ത​​നി​​ക്കു പു​​തു​​താ​​യി വോ​​ട്ടു ചെ​​യ്ത​​വ​​രെ മ​​റ​​ക്കി​​ല്ല. മു​​ഴു​​വ​​ൻ ന്യൂ​​സി​​ല​​ൻ​​ഡു​​കാ​​ർ​​ക്കും വേ​​ണ്ടി​​യാ​​വും ഭ​​ര​​ണം- ഓ​​ക് ല​​ൻ​​ഡി​​ൽ നൂ​​റു​​ക​​ണ​​ക്കി​​ന് അ​​നു​​യാ​​യി​​ക​​ളു​​ടെ വി​​ജ​​യാ​​ഘോ​​ഷ​​ത്തി​​ൽ ജ​​സീ​​ന്ത പ​​റ​​യുകയുണ്ടായി.

ചേ​​രി​​തി​​രി​​വു വ​​ർ​​ധി​​ച്ചു​​കൊ​​ണ്ടി​​രി​​ക്കു​​ന്ന ലോ​​ക​​ത്താ​​ണു നാം ഇന്ന് ​​ജീ​​വി​​ക്കു​​ന്ന​​ത്. മ​​റ്റൊ​​രാ​​ളു​​ടെ ആ​​ശ​​യ​​ങ്ങ​​ൾ കാ​​ണാ​​നും കേ​​ൾ​​ക്കാ​​നു​​മു​​ള്ള ക​​ഴി​​വ് ന​​ഷ്ട​​പ്പെ​​ടു​​മ്പോഴും നാം അ​​ങ്ങ​​നെ​​യ​​ല്ലെ​​ന്ന് ന്യൂ​​സി​​ല​​ൻ​​ഡു​​കാ​​ർ തെ​​ളി​​യി​​ച്ചി​​രി​​ക്കു​​ന്നു- ജ​​സീ​​ന്ത പറഞ്ഞു.

https://www.facebook.com/NavaKeralaNews/videos/337126010921666

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button