keralaKerala NewsLatest NewsNewsPolitics

പാലക്കാട് രാഹുലിനെ കാല് കുത്തിക്കില്ല; ഓഫിസ് പൂട്ടാനെത്തി ബിജെപി പ്രവർത്തകർ

ഒരു വിഭാഗം ബിജെപി പ്രവര്‍ത്തകര്‍ വനിത മാധ്യമപ്രവര്‍ത്തകരെയടക്കം കയ്യേറ്റം ചെയ്യുകയായിരുന്നു

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ ഓഫിസ് പൂട്ടാനെത്തി ബിജെപി പ്രവർത്തകർ. പൊലീസ് തടഞ്ഞതോടെ ഉപരോധമായി. രാഹുലിനെ ഓഫിസിൽ കയറ്റില്ലെന്ന് പ്രവർത്തകർ പറഞ്ഞു. ആരോപണ വിധേയനായ എംഎൽഎ ഇന്ന് ഓഫിസിലെത്തുമെന്ന് പ്രചാരണമുണ്ടായിരുന്നു. രാഹുൽ ഇന്ന് എത്തില്ലെന്നാണ് അറിയുന്നത്. പൊലീസ് പ്രവർത്തകരെ അറസ്റ്റു ചെയ്തു നീക്കി. രാഹുൽ രാജിവയ്ക്കണമെന്ന് പ്രവർത്തകർ ആവശ്യപ്പെട്ടു. പോലീസുമായി നടത്തിയ ചർച്ചയിൽ സമരം അവസാനിപ്പിച്ചു

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പാലക്കാട്ടു വന്നാൽ തടയാൻ ഉദ്ദേശിക്കുന്നില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പറഞ്ഞു. വന്നാലും വന്നില്ലെങ്കിലും തങ്ങൾക്കു പ്രശ്നമില്ല. നിയമസഭയിലെത്തിയപ്പോൾ എസ്എഫ്ഐ അവരുടെ വികാരം പ്രകടിപ്പിച്ചു എന്നേയുള്ളൂ. സാംസ്കാരിക ജീർണതയുടെ മുഖമായ രാഹുൽ ഇങ്ങനെ തുടരുന്നതാണ് ജനങ്ങൾ ഓർക്കാൻ നല്ലതെന്നും എം.വി.ഗോവിന്ദൻ

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button