CrimeDeathKerala NewsLatest NewsLocal NewsNews
പയ്യാവൂരിൽ മകൾക്ക് പിന്നാലെ വിഷം അകത്തു ചെന്ന് ചികിത്സയിലായിരുന്ന അമ്മയും മരിച്ചു.

കണ്ണൂർ പയ്യാവൂരിൽ മകൾക്ക് പിന്നാലെ വിഷം അകത്തു ചെന്ന് ചികിത്സയിലായിരുന്ന അമ്മയും മരിച്ചു. പയ്യാവൂരിലെ ചുണ്ടകാട്ടിൽ സ്വപ്നയാണ് ബുധനാഴ്ച പുലർച്ചെയോടെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ മരണപെട്ടത്. പയ്യാവൂരിൽ അക്കൂസ് കലക്ഷൻസ് എന്ന തുണിക്കട നടത്തുകയായിരുന്നു മരിച്ച സ്വപ്ന അനീഷ്. 34 വയസായിരുന്നു. കഴിഞ്ഞ 27 നാണ് സ്വപ്നയും രണ്ടു പെൺമക്കളും എലിവിഷം ഐസ് ക്രീമിൽ ചേർത്ത് ആത്മഹത്യക്ക് ശ്രമിച്ചത്. ഇളയ മകൾ മൂന്ന് വയസ്സുകാരി ആൻസില്ല ആഗ്നസ് ഞാഴറാഴ്ച മരണപെട്ടു. 11 കാരിയായ മകൾ ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണ്.