രാജമലയിൽ 78 പേർ അപകടത്തിൽ പെട്ടവരിൽ 26 പേരുടെ മൃതദേഹം കണ്ടെത്തി.

രാജമലയിൽ രക്ഷാപ്രവർത്തനം ഊർജിതമായി തുടരുന്നതായും, 78 പേർ അപകടത്തിൽ പെട്ടവരിൽ 12 പേരെ രക്ഷപ്പെടുത്താനായി. 26 പേരുടെ മൃതദേഹം കണ്ടെത്തി എന്നും മുഖ്യമന്ത്രി പിണറായി വിജയൻ പത്ര സമ്മേളനത്തിൽ അറിയിച്ചു. ഇടുക്കി രാജമലയിലെ സംഭവത്തിൽ 26 പേർ മരിച്ചു. വെള്ളിയാഴ്ച 15ഉം ശനിയാഴ്ച 11 മൃതദേഹങ്ങളും കണ്ടെടുത്തു. അതിൽ മൂന്നു പേരെ തിരിച്ചറിഞ്ഞിട്ടില്ല. ഒറ്റയടിക്ക് ഇല്ലാതായവരുടെ മൃതദേഹങ്ങൾ ഒരുമിച്ച് സംസ്കരിക്കും. പോസ്റ്റുമോർട്ടം നടപടികൾ അതിവേഗം നടക്കുകയാണ്. ആവശ്യമായ എല്ലാ ചികിത്സയും പരുക്കേറ്റവർക്ക് സർക്കാർ ചെലവിൽ നൽകും. റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ, വൈദ്യുതി മന്ത്രി എം.എം. മണി എന്നിവർ അവിടെ ക്യാംപ് ചെയ്ത് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുകയാണ്. 78 പേർ അപകടത്തിൽ പെട്ടവരിൽ 26 പേരുടെ മൃതദേഹം കണ്ടെത്തി. 12 പേർ അപകടത്തിൽ നിന്നും രക്ഷപ്പെട്ടിരുന്നു. ബാക്കിയുള്ളവരെ കണ്ടെത്താനുള്ള ശ്രമം തുടരുന്നു.
പെട്ടിമുടിയിൽ രക്ഷാപ്രവർത്തനവും തിരച്ചിലും രാവിലെ തന്നെ പുനരാരംഭിച്ചു. എൻഡിആർഎഫിന്റെ രണ്ടു ടീമുകളാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നത്. പൊലീസ്, അഗ്നിശമന സേന, തോട്ടം തൊഴിലാളികൾ ഉൾപ്പെടെയുള്ള നാട്ടകാരും രംഗത്തുണ്ട്. കൂടുതൽ മണ്ണുമാന്തി യന്ത്രങ്ങളും എത്തി. അപകടം നടന്ന സ്ഥലത്ത് ചതുപ്പ് രൂപപ്പെട്ടതിനാൽ രക്ഷാപ്രവർത്തനം വൈകുകയാണ്. പെട്ടമുടിയിലേക്കുള്ള പാതയിൽ പലയിടത്തും മണ്ണിടിഞ്ഞ് മരങ്ങൾ കടപുഴകി കിടക്കുന്നത് രക്ഷാപ്രവർത്തനത്തിന് തടസ്സം സൃഷ്ടിക്കുകയാണ്. ഇടുക്കി ജില്ലയിൽ പെരിയാറിന് കുറുകെയുള്ള ശാന്തിപ്പാലം ഒഴുകിപ്പോയി. കട്ടപ്പറയാറിന്റെ ചെകുത്താൻ മലയിൽ രണ്ടിടത്ത് ഉരുൾപ്പൊട്ടി. ജില്ലയിൽ 4 താലൂക്കുകളിലായി ഇതുവരെ 21 ദുരിതാശ്വാസക്യാംപുകൾ തുറന്നിട്ടുള്ളതായും മുഖ്യമന്ത്രി അറിയിച്ചു.