Editor's ChoiceKerala NewsLatest NewsLocal NewsNewsSabarimala

ശബരിമലയിൽ കടകൾ ലേലത്തിനെടുത്ത വ്യാപാരികൾ കടക്കെണിയിലായി.

പ​ത്ത​നം​തി​ട്ട/നി​ല​യ്ക്ക​ല്‍ മു​ത​ല്‍ ശ​ബ​രി​മ​ല സ​ന്നി​ധാ​നം വ​രെ​യു​ള്ള പാ​ത​യി​ല്‍ കടകൾ ലേലത്തിനെടുത്ത വ്യാപാരികൾ കടക്കെണി യിൽപെട്ടു. ന​ഷ്ട​ക്ക​ച്ച​വ​ട​ത്തി​ലാ​യ ത​ങ്ങ​ള്‍​ക്കു സം​ര​ക്ഷ​ണം ന​ല്‍​ക​ണ​മെ​ന്നും ലേലത്തിൽ കട നടത്താൻ അനുവദിച്ച കാ​ലാ​വ​ധി ദീ​ര്‍​ഘി​പ്പി​ക്ക​ണ​മെ​ന്നു​മാ​ണ്നഷ്ടത്തിലായ വ്യാപാരികൾ ആവശ്യപ്പെടുന്നത്.

2019-2020 തീ​ര്‍​ഥാ​ട​ന വ​ര്‍​ഷ​ത്ത സ​ര്‍​ക്കാ​ര്‍ ലേ​ല വ്യ​വ​സ്ഥ പാ​ലി​ച്ചു കൊ​ണ്ട്, 250ല്‍പ്പ​രം വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളാ​ണ് ശബരിമലയിൽ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. ദേ​വ​സ്വം ക​ല​ണ്ട​ര്‍ പ്ര​കാ​ര​മു​ള​ള 142 പ്ര​വൃ​ത്തി ദി​വ​സ​ങ്ങ​ളി​ല്‍ 70 ദി​വ​സം മാ​ത്ര​മാ​ണ് വ്യാ​പാ​രി​ക​ള്‍ക്ക് പ്ര​വ​ര്‍​ത്തി​ക്കാ​നാ​യ​ത്. കോ​വി​ഡ് മൂ​ലം 72 പ്ര​വൃ​ത്തി ദി​വ​സ​ങ്ങ​ള്‍ ന​ഷ്ട​പ്പെടുകയായിരുന്നു. 150 കോ​ടി രൂ​പ​യാ​ണ് കു​ത്ത​ക ലേ​ല​ത്തി​ലൂ​ടെ ബോ​ര്‍​ഡി​ന് വ്യാ​പാ​രി​ക​ളി​ല്‍ നി​ന്ന് ല​ഭി​ച്ച​ത്. വ്യാ​പാ​ര ന​ഷ്ടംമൂ​ലം വ്യാ​പാ​രി​ക​ള്‍ ഇന്ന് ക​ട​ക്കെ​ണി​യി​ലാ​യി പൊരുതി മുട്ടുകയാണ്.

ക​ട​ക​ള്‍ അ​ട​ച്ചി​ടേ​ണ്ടി വ​ന്ന​തു മൂ​ലം വി​ല്‍​ക്കാ​ന്‍ ക​ഴി​യാ​തെ വ​ന്ന കാ​ലാ​വ​ധി ക​ഴി​ഞ്ഞ സാ​ധ​ന​ങ്ങ​ളു​ടെ നഷ്ടവും, തൊ​ഴി​ല്‍ ന​ഷ്ട​പ്പെ​ട്ട തൊ​ഴി​ലാ​ളി​ക​ളു​ടെ കു​ടും​ബ​സം​രം​ക്ഷ​ണ​ചെ​ല​വ്,വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ ആ​ക്ര​മ​ണ​ത്തി​ലും പ്ര​തി​കൂ​ല​മാ​യ കാ​ലാ​വ​സ്ഥ​യി​ലു​മു​ണ്ടാ​യ ന​ഷ്ടം ഇ​ങ്ങ​നെ പ്ര​തി​കൂ​ല​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ള്‍ ത​ര​ണം ചെ​യ്യാ​ന്‍ ക​ഴി​യാ​തെ ആ​ത്മ​ഹ​ത്യ​യു​ടെ വക്കിലാണ് ഇന്ന് വ്യാപാരികൾ. ബോ​ര്‍​ഡ് നി​ശ്ച​യി​ച്ചി​ട്ടു​ള്ള ഇ-​ടെ​ന്‍​ഡ​ര്‍ ന​ട​പ​ടി​ക​ളി​ല്‍ നി​ന്നു പി​ന്മാ​റി നി​ല​വി​ലു​ള്ള വ്യാ​പാ​രി​ക​ള്‍​ക്ക് ഒ​രു വ​ര്‍​ഷം കൂ​ടി ക​രാ​ര്‍ നീ​ട്ടി ന​ല്‍​ക​ണ​മെ​ന്ന നി​വേ​ദ​നം സ​മ​ര്‍​പ്പി​ച്ചി​ട്ടും അ​നു​കൂ​ല​മാ​യ ഒ​രു ന​ട​പ​ടി​യും ഉണ്ടായിട്ടില്ല എന്നതാണ് ഏറെ ഖേദകരം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button