തീരുവക്കിടയിലും, സ്മാർട്ട്ഫോൺ കയറ്റുമതിയിൽ വൻ കുതിപ്പ്

മുംബൈ അമേരിക്കയുടെ തിരുവഭീഷണിക്കിടയിലും ഇന്ത്യയിൽ നിന്നുള്ള സ്മാർട്ട്ഫോൺ കയറ്റുമതി കുതി ക്കുന്നു. കേന്ദ്രസർക്കാരിന്റെ ഉത്പാദന അനുബന്ധ ഇളവു പദ്ധതിയുമായി (പിഎൽഐ സ്റ്റീം) തു ടങ്ങിയ ഫോൺ കയ റ്റുമതി, നടപ്പുസാമ്പ ത്തികവർഷം ആദ്യ അഞ്ചുമാസം പിന്നിടു മ്പോൾ ഒരുലക്ഷംകോ ടി രൂപ കടന്നു. 2024-ൽ ഇതേകാലത്ത് 64,500 കോടി രൂപയുടേതായിരുന്നു കയറ്റുമതി.
ഇത്തവണ കയറ്റുമതിയുടെ 75 ശത മാനവും ആപ്പിൾ ഐഫോണിൻ്റെ വി ഹിതമാണ്. ആപ്പിളിൻ്റെ കരാർ ഉത്പാദക രായ ഫോക്സ്കോൺ, ടാറ്റ ടെക്നോളജീസ് എന്നീ കമ്പനികൾ ചേർന്ന് 75,000 കോടി രൂപയുടെ ഐഫോണുകളാണ് കയറ്റി അയച്ചിട്ടുള്ളത്. കരാർക്കമ്പനികളും വ്യ വസായ സംഘടന കളും സർക്കാരി നു സമർപ്പിച്ച കണക്കുകളു ടെ അടിസ്ഥാന ത്തിലാണിത്.
2022-23 സാമ്പത്തിക വർഷം 90,000 കോടി രൂപയുടെ കയറ്റുമതിയായിരുന്നു. ആകെ നടന്നത്. ഇതിനെക്കാൾ പത്തു ശതമാനം വർധന ഈ സാമ്പത്തികവർ ഷം ആദ്യ അഞ്ചുമാസംകൊണ്ട് നേടാനാ യി. 2022-’23 സാമ്പത്തിക വർഷം ആദ്യ അഞ്ചുമാസത്തെ സ്മാർട്ട്ഫോൺ കയറ്റുമ തി 25,600 കോടിയുടേതായിരുന്നു. 2023-’24-ലിത് 47,000 കോടിയായും 2024-125-ൽ 64,500 കോടിയായും ഉയർന്നു. ഇത്ത വണയിത് ഒരുലക്ഷം കോടി കടന്നു.

വിവിധ കമ്പനികൾ നൽകുന്ന വിവരമ നുസരിച്ച് രാജ്യത്ത് സ്മാർട്ട്ഫോണുകളു ടെ ഉത്പാദനത്തിലെ മൂല്യവർധന 2020-’21 സാമ്പത്തിക വർഷത്തെ ആറു ശത മാനത്തിൽനിന്ന് 2024-’25-ൽ 19 ശതമാ നം ആയി ഉയർന്നിട്ടുണ്ട്. ഇലക്ട്രോണി ക്സ് ഘടകനിർമാണരംഗത്തും വലിയ രീ തിയിൽ നിക്ഷേപം നടക്കുന്നു. ഏകദേ ശം 50,000 കോടി രൂപയുടെ നിക്ഷേപമാ ണ് ഈ മേഖലയിൽ നടന്നുവരുന്നതെന്ന് കേന്ദ്രസർക്കാർ പറയുന്നു