
ഡെറാഡൂണ്‍: ഉത്തരകാശിയിൽ വന്‍നാശം വിതച്ച് മിന്നല്‍ പ്രളയവും മണ്ണിടിച്ചിലും.നാലുപേർ മരണപെട്ടു.അറുപതോളം പേരെ കാണാതെയായി . നിരവധി വീടുകള്‍ ഒലിച്ചുപോയി. ഉരുള്‍പൊട്ടലും പിന്നാലെ മണ്ണും കല്ലുമായി കുത്തിയൊലിച്ചെത്തി ഒരു പ്രദേശമൊന്നാകെ തുടച്ചുനീക്കിപോകുന്ന ഭീതിജനകമായ ദൃശ്യങ്ങള്‍ പുറത്തുവന്നു.. നിരവധി പേര്‍ നിലവിളിക്കുന്നതും ദൃശ്യങ്ങളില്‍നിന്ന് കേള്‍ക്കാം. ഉത്തരകാശി ജില്ലയിലെ ധരാളി ഗ്രാമത്തില്‍ ഉച്ചയോടെയാണ് സംഭവം. 50 ലേറെ പേരെ കാണാതായതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.ഗംഗ, യമുനാ നദികള്‍ കരകവിഞ്ഞൊഴുകി. വെള്ളക്കെട്ടും മണ്ണിടിച്ചിലും മൂലം 266 റോഡുകള്‍ അടച്ചിട്ടിരിക്കുകയാണ്. 1700 കോടി രൂപയുടെ നാശനഷ്ടം ഉണ്ടായതായാണ് സര്‍ക്കാര്‍ കണക്കുകള്‍. നൈനിത്താല്‍ ഹല്‍ദ്വാനി ദേശീയപാതയില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഗതാഗതം തടസ്സപ്പെട്ടു. അടുത്ത അഞ്ചു ദിവസം കൂടി ശക്തമായ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് നല്‍കിയത്.മേഘവിസ്‌ഫോടനമുണ്ടായ ഉത്തരകാശിയില്‍ അടിയന്തര സഹായവുമായി കേന്ദ്രം. കേന്ദ്രമന്ത്രി അമിത് ഷാ ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയുമായി സംസാരിച്ചു. എന്‍ഡിആര്‍എഫ് സംഘങ്ങള്‍ ഉടന്‍ സ്ഥലത്തെത്തുമെന്ന് അമിത് ഷാ അറിയിച്ചു. രക്ഷാപ്രവര്‍ത്തനത്തിനായി 150 സൈനികര്‍ എത്തി. 20 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. അമ്പതിലേറേ പേര്‍ സ്ഥലത്ത് കുടുങ്ങിക്കിടക്കുന്നതായാണ് വിവരം.’ഉത്തരകാശിയിലെ ധാരാളിയില്‍ ഉണ്ടായ മിന്നല്‍ പ്രളയവുമായി ബന്ധപ്പെട്ട് ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയുമായി സംസാരിച്ചു. മൂന്ന് ഐടിബിആര്‍ (ഇന്‍ഡോ-ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ്) സംഘങ്ങളെ സംഭവസ്ഥലത്തേക്ക് അയച്ചിട്ടുണ്ട്. നാല് ദേശീയ ദുരന്തനിവാരണ സേന സംഘങ്ങളെയും വിന്യസിച്ചിട്ടുണ്ട്.’-അമിത് ഷാ പറഞ്ഞു.ദുരിത ബാധിതര്‍ക്ക് എല്ലാ സഹായവും ഉറപ്പാക്കുമെന്ന് സൈന്യം അറിയിച്ചു. മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും ഉന്നത ഉദ്യോഗസ്ഥരും യോഗം ചേരുന്നുണ്ട്. സംസ്ഥാന ദുരന്ത നിവാരണ ഓഫീസിലാണ് അടിയന്തര യോഗം നടക്കുന്നത്. മുകളില്‍ നിന്ന് ഒഴുകിവരുന്ന മലവെളളം അതിശക്തമായി വീടുകളെ കടന്നുപോകുന്നതിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.