CrimeLatest NewsNationalNews
		
	
	
കണ്ണില്ലാത്ത ക്രൂരത,യു പിയിൽ എട്ടു വയസ്സുകാരി ക്രൂര പീഡനത്തിന് ഇരയായി

ഉത്തർപ്രദേശ് : യു പിയിൽ വീണ്ടും പെൺകുട്ടി ബലാത്സംഗത്തിനിരയായി. അസംഗഢിൽ എട്ടുവയസ്സുകാരിയാണ് പീഡനത്തിന് ഇരയായത്.
സംഭവത്തിൽ 20 വയസ്സുകാരനായ ഡാനിഷ് എന്നയാണെ പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടിയുടെ അമ്മയുടെ പരാതിയിലാണ് അറസ്റ്റ്.
കുട്ടിയെ കുളിക്കാൻ കൊണ്ടുപോകുകയാണെന്ന് പറഞ്ഞാണ് അയൽവാസിയായ ഇയാൾ കൊണ്ടുപോയത്.എന്നാൽ തിരിച്ചെത്തിയപ്പോൾ കുട്ടിക്ക് സ്വകാര്യഭാഗങ്ങളിൽ വേദനയുണ്ടാകുകയും രക്തസ്രാവമുണ്ടാകുകയും ചെയ്തു.കുട്ടിയെ ഉടൻ ആശുപത്രിയിലെത്തിച്ചു. കുടിയുടെ നില ഗുരുതരമാണെന്ന് പൊലീസ് അറിയിച്ചു.
ഉത്തർപ്രദേശിൽ കഴിഞ്ഞ ദിവസം ബലാത്സംഗത്തിനിരയായി രണ്ട് പെൺകുട്ടികൾ കൊല്ലപ്പെട്ടിരുന്നു. ഈ സംഭവങ്ങളുടെ ഞെട്ടൽ മാറും മുമ്പാണ് എട്ടുവയസ്സുകാരി പീഡനത്തിനിരയായ വാർത്ത പുറത്തുവന്നത്.
				


