CrimeLatest News

സനൂപ് കൊലപാതകം, മൂന്ന് പ്രതികൾ കൂടി പിടിയിൽ

തൃശൂർ; സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ മൂന്ന് പ്രതികളെ കൂടി പൊലീസ് പിടികൂടി. അഭയജിത്ത്, ശ്രീരാഗ്, സതീഷ് എന്നിവരാണ് പിടിയിലായത്. തൃശൂർ പഴുന്നാന ചമ്മം തിട്ടയിൽ നിന്നാണ് പൊലീസ് പ്രതികളെ പിടികൂടിയത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ആറായി.

കേസിലെ മുഖ്യപ്രതിയെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മുഖ്യപ്രതി നന്ദനെയാണ് തൃശൂരിൽ നിന്ന് കഴിഞ്ഞ ദിവസം പൊലീസ് പിടികൂടിയത്. തൃശൂരിലെ ഒരു ഒളിസങ്കേതത്തിലായിരുന്നു പ്രതിയുണ്ടായിരുന്നത്. സിപിഐഎം നേതാവ് സനൂപിനെ കൊലപ്പെടുത്തിയത് ആസൂത്രിതമായാണെന്ന് പൊലീസ് എഫ്‌ഐആറിൽ പറഞ്ഞിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button