keralaKerala NewsLatest News

ബിജെപിയുടെ കൊടിമരത്തിൽ ദേശീയ പതാക കെട്ടിയ സംഭവം; പൊലീസിൽ പരാതി നൽകി ഡിവൈഎഫ്ഐ

കണ്ണൂർ മുയിപ്രയിൽ ബിജെപിയുടെ കൊടിമരത്തിൽ ദേശീയ പതാക കെട്ടിയ സംഭവത്തിൽ ഡിവൈഎഫ്ഐ പൊലീസ് പരാതി നൽകി. സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ഇന്ന് രാവിലെ ബിജെപി പ്രവർത്തകരാണ് പതാക ഉയർത്തിയത്.

മുന്‍പ് കൊടിമരത്തിൽ സ്ഥാപിച്ചിരുന്ന ബിജെപിയുടെ കോടി അഴിച്ചുമാറ്റിയാണ് ദേശീയ പതാക കെട്ടിയത്. സംഭവം ഇന്ന് രാവിലെയായിരുന്നു.
ദേശീയ പതാക ഉയർത്തുന്നതിന് വ്യക്തമായ മാർഗ്ഗനിർദേശങ്ങൾ നിലവിലുണ്ട്. രാഷ്ട്രീയ പാർട്ടികളുടെ കൊടിമരങ്ങളിൽ ദേശീയ പതാക ഉയർത്തുന്നത് നിയമലംഘനമാണെന്ന് ചൂണ്ടിക്കാട്ടി ഡിവൈഎഫ്ഐ പരാതി നൽകി. ഇത് ദേശീയ പതാകയോടുള്ള അനാദരവാണെന്നും അവർ ആരോപിച്ചു. പരാതി പരിശോധിച്ച് വരികയാണെന്ന് പൊലീസ് അറിയിച്ചു.

Tag: Incident of national flag being tied to BJP flagpole; DYFI files police complaint

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button