keralaKerala NewsLatest News

ഷാഫി പറമ്പിൽ എംപിയെ തടഞ്ഞ സംഭവം; 11 ഡിവൈഎഫ്ഐ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് വിട്ടയച്ചു

വടകരയിൽ ഷാഫി പറമ്പിൽ എംപിയെ തടഞ്ഞ സംഭവത്തിൽ 11 ഡിവൈഎഫ്ഐ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. ബ്ലോക്ക് ഭാരവാഹികൾ ഉൾപ്പെടെയുള്ളവരെയാണ് അറസ്റ്റ് ചെയ്തത്. പിന്നീട് ഇവരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. അതേസമയം, യുഡിവൈഎഫ് നടത്തിയ റോഡ് ഉപരോധത്തിൽ ഗതാഗതം തടസ്സപ്പെടുത്തിയതിനും പൊലീസ് കേസ് എടുത്തിട്ടുണ്ട്.

സംഭവം ഇന്നലെ ഉച്ചയ്ക്കുശേഷമാണ് നടന്നത്. വടകര ടൗൺഹാളിന് സമീപം ഷാഫിയുടെ കാർ തടഞ്ഞുവെച്ച് പ്രവർത്തകർ മുദ്രാവാക്യം വിളിച്ചു. ഷാഫി പറമ്പിൽ കാറിൽ നിന്ന് ഇറങ്ങി പ്രവർത്തകരുമായി വാക്കേറ്റത്തിൽ ഏർപ്പെടുകയും ചെയ്തു.

കെ. കെ. രമ എംഎൽഎയുടെ നേതൃത്വത്തിൽ ടൗൺഹാളിൽ നടന്ന ഭിന്നശേഷിക്കാർക്കുള്ള ഓണം ആഘോഷം ഉദ്ഘാടനം ചെയ്ത് തിരികെ പോകും വഴിയിലായിരുന്നു സംഭവം. അപ്പോഴാണ് പ്രവർത്തകർ കാറിനു മുന്നിലേക്ക് ചാടി പ്രതിഷേധം നടത്തിയത്. ഈ സമയത്ത്, ഒരു പ്രാദേശിക പ്രവർത്തകൻ എംപിയോട് അസഭ്യം പറയുകയും, ഷാഫി മറുപടി നൽകുകയും ചെയ്തു. വാക്കേറ്റം ഏകദേശം അഞ്ച് മിനിറ്റ് നീണ്ടു.

അതേസമയം, യൂത്ത് കോൺഗ്രസ് ക്ലിഫ് ഹൗസ് മാർച്ചിൽ പങ്കെടുത്ത 28 പ്രവർത്തകരെതിരെ പൊലീസ് വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്തു. മ്യൂസിയം പൊലീസ് എടുത്ത കേസിൽ മഹിളാ കോൺഗ്രസ് നേതാക്കളായ വീണ എസ്. നായർ, ലീന, ഡിസിസി ജനറൽ സെക്രട്ടറി ശ്രീകല എന്നിവരും പ്രതികളിൽ ഉൾപ്പെടുന്നു. അറസ്റ്റിലായ മൂന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ റിമാൻഡിലായി.

ഷാഫി പറമ്പിലിനെ ഡിവൈഎഫ്ഐ പ്രവർത്തകർ തടഞ്ഞ സംഭവത്തെ തുടർന്ന് നടത്തിയ പ്രതിഷേധമാണ് ക്ലിഫ് ഹൗസ് മാർച്ചിലേക്ക് വഴിമാറിയത്. രാത്രി നടന്ന പ്രതിഷേധത്തിൽ പ്രവർത്തകർ പന്തം കൊളുത്തി മുദ്രാവാക്യം വിളിച്ചു. ജലപീരങ്കി പ്രയോഗിച്ചിട്ടും പിരിഞ്ഞുപോകാതിരുന്നത് സംഘർഷത്തിന് വഴിവച്ചു. പ്രവർത്തകർ പൊലീസിന് നേരെ തീപ്പന്തം എറിഞ്ഞതായും തുടർന്ന് പൊലീസ് ലാത്തിച്ചാർജ് നടത്തിയതായും റിപ്പോർട്ട്.

Tag: Incident of stopping MP Shafi Parambil; Police arrest and release 11 DYFI activists

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button