കൊറോണ: പ്രതിദിന രോഗികളില്‍ പകുതിയും കേരളത്തില്‍; രാജ്യത്ത് 41,195 പുതിയ രോഗികള്‍
ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 41,195 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 3,20,77,706 ആയി. രാജ്യത്തെ പ്രതിദിന രോഗികളില്‍ പകുതിയും കേരളത്തിലാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ കേരളത്തില്‍ 23,500 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി രോഗമുക്തി നേടുന്നവരുടെ എണ്ണത്തില്‍ തുടര്‍ച്ചയായ വര്‍ദ്ധനവാണ് രേഖപ്പെടുത്തുന്നത്. 39069 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം ഭേദമായത്. 3,12,60,050 പേര്‍ ഇതുവരെ രോഗമുക്തി നേടി. 3,87,987 പേരാണ് വിവിധ ഇടങ്ങളില്‍ രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്.
അതിനിടെ രാജ്യത്ത് വാക്‌സിനേഷന്‍ പുരോഗമിക്കുകയാണ്. ഇതുവരെ രാജ്യത്ത് 52,36,71,019 പേര്‍ വാക്‌സിനേഷന്റെ ഭാഗമായിട്ടുണ്ടെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ദിവസം കൊറോണയെ തുടര്‍ന്ന് 490 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്തെ ആകെ കൊറോണ മരണം 4,29,669 ആയി.
കഴിഞ്ഞ 24 മണിക്കൂറിനിടെ 21,24,953 സാമ്ബിളുകളാണ് രാജ്യത്ത് വിവിധ ആരോഗ്യ കേന്ദ്രങ്ങളില്‍ പിരിശോധിച്ചത്. ഇതോടെ രാജ്യത്ത് ആകെ പരിശോധിച്ച സാമ്ബിളുകളുടെ എണ്ണം 48,73,70,196 ആയി ഉയര്‍ന്നു.