CrimeEditor's ChoiceKerala NewsLatest NewsLaw,Local NewsNationalNews

സ്വപ്‍ന സുരേഷ്, മന്ത്രിമാർ ഉദ്യോഗസ്ഥർ ഉൾപ്പടെയുള്ള ഉന്നതരായ കള്ളക്കടത്ത്കാരുടെ അടിമത്തൊഴിലാളി, മന്ത്രി മക്കളും പെടും.

തിരുവനന്തപുരം/ മന്ത്രിമാർ, ഉദ്യോഗസ്ഥർ ഉൾപ്പടെയുള്ള ഉന്നതരായ കള്ളക്കടത്ത്കാരുടെ പണം യു എ ഇ കോൺസുലേറ്റിന്റെ നയതന്ത്ര ചാനലിലൂടെ വിദേശത്തേക്ക് കടത്തിയ റിവേഴ്സ് ഹവാല ഇടപാടി ലും സ്വർണക്കടത്തിലും, സ്വപ്‍ന സുരേഷ് ഉന്നതരുടെ അടിമത്തൊ ഴിലാളി മാത്രമായിരുന്നു എന്നാണു വിവരം. ഇതുവരെ അന്വേഷണ ഏജൻസികൾക്ക് ലഭിച്ചത് നാടിനെ ഞെട്ടിക്കുന്ന മന്ത്രിമാർ അടക്കം കള്ളക്കടത്ത് നടത്തിയ കേസിന്റെ ചെറിയൊരു ഭാഗം മാത്രം. ദുബായിലെ ബുർജ് ഖലീഫയിൽ സ്വപ്‌നയുമൊത്ത് ഉന്നതനെടുത്ത ചിത്രങ്ങൾ ഫോണുകളുടെ ശാസ്ത്രീയ പരിശോധനയിൽ വീണ്ടെടു ത്തിരിക്കുകയാണ്. കോൺസുലേറ്റിന്റെ ചെലവിൽ ദുബായിലെ ഭരണക്രമം പഠിക്കാൻ ചില ഉന്നതരെ സ്വപ്നയും സംഘവും യു.എ.ഇയിൽ എത്തിച്ചതിന്റെ വിവരങ്ങളും കേന്ദ്ര ഏജൻസികൾക്ക് ഇതിനകം ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ മൂന്നുവർഷമായി സ്വപ്നയും സംഘവും റിവേഴ്സ് ഹവാല ഇടപാട് നടത്തിവന്നതായാണ് കസ്റ്റംസ് കണ്ടെത്തിയിരിക്കുന്നത്.

ചില മന്ത്രിമാരുടെ വിദേശത്തെ സാമ്പത്തിക ഇടപാടുകളും നിക്ഷേപ ങ്ങളും സ്വപ്ന കസ്റ്റംസിനോട് വെളിപ്പെടുത്തിയിരുന്നതിന്റെ അടി സ്ഥാനത്തിൽ ചില പരിശോധനകൾ നടക്കുന്നുണ്ട്. ഒരു മന്ത്രിയുടെ രണ്ടു മക്കൾ ഇപ്പോൾ അന്വേഷണപരിധിയിലാണ് ഉള്ളത്. ഒരു മന്ത്രിയുടെ മകന്റെ ഭാര്യാപിതാവിന്റെ ഇടപാടുകളെക്കുറിച്ചുളള വിവരങ്ങൾ കസ്റ്റംസ് അന്വേഷിക്കുവാൻ തീരുമാനിച്ചിട്ടുണ്ട്. റിവേഴ്‌സ് ഹവാലയുമായി ബന്ധപെട്ടു രണ്ടു പേർക്ക് വിദേശത്ത് നിക്ഷേപസൗകര്യം ഒരുക്കിയതും അവർക്കായി കളളപ്പണ ഇടപാട് നടത്തിയിട്ടുണ്ട്. മറ്റൊരു ഉന്നതൻ ഷാർജയിൽ അന്താരാഷ്ട്ര സർവക ലാശാല സ്ഥാപിക്കാൻ നോക്കി. ഒരു വൻ വിദ്യാഭ്യാസ സ്ഥാപന ത്തിന്റെ ഫ്രാഞ്ചൈസിക്കായി ചർച്ചകളും പണമിടപാടുകളും നടത്തി. എന്നൊക്കെ സ്വപ്ന വെളിപ്പെടുത്തിയിട്ടുണ്ട്. അനധികൃത ഇടപാ ടുകളിലൂടെയും കോഴയായും ലഭിച്ച നൂറു കോടിയിലധികം രൂപ സ്വപ്നയുടെയും സന്ദീപിന്റെയും സഹായത്തോടെ ചില ഉന്നതർ യു.എ.ഇയിലേക്കു കടത്തിയ റിവേഴ്സ് ഹവാലാ ഇടപാടിനെക്കു റിച്ചുള്ള വിവരങ്ങൾ ആണ് പുറത്ത് വന്നിരുന്നത്. ഈ ഉന്നതരുടെ വിദേശത്തേതടക്കം കള്ളപ്പണ, ബിനാമി നിക്ഷേപവും ഇടപാടുകളും, പ്രത്യേകം കേസെടുത്ത് അന്വേഷിക്കാനാണ് ഇ.ഡി നീക്കം ആരംഭിച്ചി രിക്കുന്നത്. റിവേഴ്സ് ഹവാല ഇടപാടുമായി ബന്ധപ്പെട്ട് ചില മന്ത്രിമാരും ഭരണഘടനാ പദവിയിലുള്ള ഉന്നതനും സിനിമാതാരവും ഉൾപ്പെടെ പ്രമുഖരുടെ പേരുകൾ കസ്റ്റംസിനോട് വെളിപ്പെടുത്തിയ സാഹചര്യത്തിൽ, സ്വർണക്കടത്തു കേസ് പ്രതികളായ സ്വപ്ന സുരേഷിനെയും പി.എസ്. സരിത്തിനെയും ഇ.ഡി ഉടൻ ചോദ്യം ചെയ്യുന്നതാണ്. സ്വപ്‌നയെയും സരിത്തിനെയും മൂന്നു ദിവസം ജയിലിൽ ചോദ്യം ചെയ്യാൻ അനുമതി തേടി ഇ.ഡി ഇന്നലെയാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ അപേക്ഷ നൽകിയത്. അപേക്ഷ അടുത്ത ദിവസംതന്നെ കോടതി പരിഗണിച്ചേക്കും. നിയമസഭാ സ്പീക്കറുടെ ഉൾപ്പെടെ പേരുകൾ ആരോപണവുമായി ബന്ധപ്പെട്ട രാഷ്‌ട്രീയ വിവാദങ്ങൾക്ക് വഴിമരുന്നിട്ടതിനു പിന്നാലെയാണ് സംഭവത്തെക്കുറിച്ച് വിശദ അന്വേഷണത്തിന് ഇ.ഡി തിരുവനന്തപുരത്ത് എത്തുന്നത്. ഒപ്പം ജയിൽ അധികൃതരുടെ സാന്നിധ്യമില്ലാതെ ചോദ്യം ചെയ്യാനുള്ള അനുമതിയാണ് കസ്റ്റംസ് ഇപ്പോൾ ചോദിച്ചിരിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button