keralaKerala NewsLatest News
താലൂക്ക് യൂണിയൻ ഭാരവാഹികൾ അസൗകര്യം; നാളെ നടത്താനിരുന്ന എൻഎസ്എസ് യോഗം മാറ്റിവച്ചു

നാളെ നടത്താനിരുന്ന എൻഎസ്എസ് യോഗം മാറ്റിവച്ചതായി അറിയിച്ചു. താലൂക്ക് യൂണിയൻ ഭാരവാഹികൾ അസൗകര്യം അറിയിച്ചതിനെ തുടര്‍ന്നാണ് തീരുമാനം. പുതിയ തീയതി പിന്നീട് പ്രഖ്യാപിക്കും. ശബരിമല ആചാര അനുഷ്ഠാനങ്ങൾ സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ വ്യക്തമാക്കാനായിരുന്നു യോഗം വിളിച്ചിരുന്നത്.
പെരുന്നയില്‍ നാളെ രാവിലെ 11 മണിക്ക് യോഗം നടത്താനായിരുന്നു പദ്ധതി. എല്ലാ താലൂക്ക് യൂണിയൻ ഭാരവാഹികളും പങ്കെടുക്കണമെന്നായിരുന്നു സർക്കുലർ പ്രകാരം നൽകിയിരുന്ന നിർദേശം. എന്നാല്‍ ചില യൂണിയൻ പ്രസിഡണ്ടുമാരും സെക്രട്ടറിമാരും അസൗകര്യം അറിയിച്ചതിനെ തുടര്‍ന്ന് യോഗം മാറ്റിവയ്ക്കുകയായിരുന്നു.
Tag: Inconvenience to Taluk Union office bearers; NSS meeting scheduled for tomorrow postponed