keralaLatest NewsNews

കേരളത്തിൽ ഹജ്ജ് വിമാന നിരക്കിൽ വർധന ; കരിപ്പൂരിൽ നിന്ന് പോകുന്നവർ 20,000 രൂപ കൂടുതൽ നൽകണം

മുംബൈ ആസ്ഥാനമായ ആകാശ എയറാണ് കരിപ്പൂരില്‍ നിന്നുള്ള സര്‍വീസിന് അര്‍ഹത നേടിയത്

മലപ്പുറം: അടുത്ത വര്‍ഷത്തെ ഹജ്ജിന് തീര്‍ത്ഥാടകരെ കൊണ്ടുപോകാന്‍ വിമാനക്കമ്പനികളുമായി ധാരണയിലെത്തി. കഴിഞ്ഞ വര്‍ഷത്തെ നിരക്കിനെ അപേക്ഷിച്ച് കരിപ്പൂരിലെ നിരക്കിന് ഇത്തവണ കുറവുണ്ട്. എന്നാൽ അതേ സമയം കേരളത്തിലെ വിമാനത്താവളങ്ങളില്‍ നിന്നുള്ള ഹജ്ജ് സര്‍വീസിന് ഉയര്‍ന്ന നിരക്ക് കരിപ്പൂരില്‍ തന്നെയാണ്. 1.07 ലക്ഷം രൂപയാണ് കരിപ്പൂരില്‍ നിന്നുള്ള നിരക്ക്. മുംബൈ ആസ്ഥാനമായ ആകാശ എയറാണ് കരിപ്പൂരില്‍ നിന്നുള്ള സര്‍വീസിന് അര്‍ഹത നേടിയത്.

സൗദിയുടെ ബജറ്റ് വിമാനക്കമ്പനിയായ ഫ്‌ളൈനാസിനാണ് കൊച്ചിയില്‍ നിന്നുള്ള സര്‍വീസിന് അനുമതി ലഭിച്ചത്. 87,697 രൂപയാകും കൊച്ചിയില്‍ നിന്നുള്ള നിരക്ക്. സൗദിയുടെ ബജറ്റ് വിമാനക്കമ്പനിയായ ഫ്‌ളൈഡീല്‍ ആണ് കണ്ണൂരില്‍ നിന്ന് സര്‍വീസ് നടത്തുക. 89,737 രൂപയാണ് കണ്ണൂരില്‍ നിന്നുള്ള നിരക്ക്.

ആകാശക്കും ഫ്‌ളൈനാസിനും ഫ്‌ളൈഡീലിനും ഒപ്പം എയര്‍ ഇന്ത്യയും സൗദി എയര്‍ലൈന്‍സും ടെന്‍ഡര്‍ നടപടികളില്‍ പങ്കെടുത്തു. ഈ വര്‍ഷം കരിപ്പൂരില്‍ നിന്ന് 1.25 ലക്ഷം രൂപ വരെയായിരുന്നു നിരക്ക്. കണ്ണൂരിലെ നിരക്കുമായി 40000 രൂപയായിരുന്നു വ്യത്യാസം. എന്നാല്‍ ഇത്തവണ 18000 രൂപ മുതല്‍ 19000 രൂപ വരെയാണ് വ്യത്യാസം.

Increase in Hajj flight fares in Kerala; those departing from Karipur will have to pay 20,000 rupees more

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button