CovidKerala NewsLatest News

സംസ്ഥാനത്ത് ആര്‍ ടി പി സി ആര്‍ പരിശോധന കൂട്ടും

തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതല്‍ ആര്‍ ടി പി സി ആര്‍ പരിശോധന നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം.കൊവിഡ് കൂടുതല്‍ പിടിമുറുക്കുകയും മറ്റ് സംസ്ഥാനങ്ങള്‍ കേരളത്തില്‍ നിന്നെത്തുന്നവര്‍ക്ക് പരിശോധന കര്‍ശനമാക്കുകയും ചെയ്‌ത സാഹചര്യത്തിലാണ് പുതിയ നീക്കം. ആര്‍ ടി പി സി ആര്‍ പരിശോധനയ്‌ക്ക് പുതിയ മാര്‍ഗ നിര്‍ദേശവും സര്‍ക്കാര്‍ പുറത്തിറക്കി.

സംസ്ഥാനത്ത് കൂടുതല്‍ ആര്‍ ടി പി സി ആര്‍ ലാബ് സൗകര്യം ഒരുക്കാന്‍ നിര്‍ദേശം നല്‍കി. സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് പുറമേ പരിശോധന ഔട്ട് സോഴ്സ് ചെയ്യാനും അനുമതി നല്‍കിയിട്ടുണ്ട്. കൊവിഡ് പരിശോധന ഫലത്തില്‍ വീഴ്‌ച ഉണ്ടായാല്‍ ലാബിന്റെ ലൈസന്‍സ് റദ്ദാക്കും. 24 മണിക്കൂറിനുളളില്‍ പരിശോധനാ ഫലം നല്‍കണമെന്നും സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. അതിന് കഴിഞ്ഞില്ലെങ്കിലും ലാബിന്റെ ലൈസന്‍സ് റദ്ദാക്കാനുളള നടപടികള്‍ സ്വീകരിക്കും.

സംസ്ഥാനത്ത് മൊബൈല്‍ ആര്‍ ടി പി സി ആര്‍ ലാബുകളും സജ്ജമാക്കും. ഇതിനായി സര്‍ക്കാര്‍ സ്വകാര്യ കമ്ബനിക്ക് ടെന്‍ഡര്‍ നല്‍കി. 448 രൂപ മാത്രമായിരിക്കും ഇവിടങ്ങളില്‍ പരിശോധന നിരക്ക്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button