Kerala NewsLatest NewsNews
പാചകവാതകത്തിന് വീണ്ടും 25 രൂപ കൂട്ടി; സിലിണ്ടറിന് 826 രൂപ

ന്യൂഡല്‍ഹി; ഗാര്ഹിക ഉപഭോക്താക്കള്‍ക്കുള്ള സിലിണ്ടറിന് 25 രൂപ കൂട്ടി . ഇതോടെ എറണാകുളത്ത് സിലണ്ടറിന് 826 രൂപയായി ഉയര്ന്നു. തിരുവനന്തപുരത്ത് 828.50ഉം കോഴിക്കോട് 828 രൂപയും കൊടുക്കേണ്ടിവരും. ഇതോടൊപ്പം വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന് 100 രൂപ കൂട്ടി 1618 രൂപയാക്കി.
പാചകവാതക സിലിണ്ടറിന് രണ്ട് മാസത്തിനുള്ളില്‍ 200 രൂപയാണ് കേന്ദ്രം കൂട്ടിയത്. ഫെബ്രുവരി 24ന് സിലിണ്ടറിന് 25 രൂപ കൂട്ടിയതോടെയാണ് കൂടിയ വിലക്കുള്ള ഒറ്റമാസ ‘റെക്കോഡും’ ജനദ്രോഹം തുടരുന്ന മോഡി സര്‍ക്കാരിനാണ്.
നേരത്തെ നല്‍കിയിരുന്ന സബ്സിഡി കൂടി നിര്‍ത്തിയതോടെ സിലിണ്ടറൊന്നിന് ഡല്‍ഹിയില്‍ നല്‍കേണ്ടിവരുന്നത് 819 രൂപയാണ്.