ഇതെന്തൊര് കഷ്ടമാണ്, പാചക വാതകത്തിന് വീണ്ടും 50 രൂപ കൂട്ടി

സംസ്ഥാനത്ത് തുടര്‍ച്ചയായ അഞ്ചാംദിവസവും ഇന്ധന വിലയില്‍ വര്‍ധനവ്. ഡീസലിന് 31 പൈസയും പെട്രോളിന് 26 പൈസയുമാണ് വര്‍ധിപ്പിച്ചത്. പാചകവാതകത്തിനും 50 രൂപ കൂട്ടി. ഇതോടെ മൂന്നു മാസത്തിനിടെ പാചകവാതക നിരക്കില്‍ 175 രൂപയുടെ വര്‍ധനയാണ് ഉണ്ടായത്.
ഇന്നു മുതല്‍ കൊച്ചിയില്‍ ഗാര്‍ഹികാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന് 776 രൂപയും തിരുവനന്തപുരത്ത് 778 രൂപ 50 പൈസയും ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കും. ഗാര്‍ഹികാവശ്യത്തിനുള്ള സിലിണ്ടറിന് ഡിസംബറില്‍ രണ്ടു തവണയായി 100 രൂപയും ഈ മാസം ആദ്യം 25 രൂപയും കൂട്ടിയിരുന്നു. മൂന്നു മാസത്തിനിടെ പാചകവാതകത്തിന് 175 രൂപ വര്‍ധിപ്പിച്ചത്.
പാചകവാതക വില വര്‍ധിച്ചതിന് പിന്നാലെ പെട്രോള്‍, ഡീസല്‍ വിലയും വര്‍ധിപ്പിച്ചു. പെട്രോളിന് 26 പൈസയും ഡീസലിന് 31 പൈസയുമാണ് ഇന്നത്തെ വര്‍ധന. കൊച്ചിയില്‍ പെട്രോള്‍ ലീറ്ററിന് 89 രൂപ 26 പൈസയും തിരുവനന്തപുരം ജില്ലയില്‍ 90 രൂപ 87 പൈസയുമാണ് വില.
തിരുവനന്തപുരത്തു ഡീസല്‍ വില ലീറ്ററിന് 85 രൂപ കടന്നു. കൊച്ചിയില്‍ 83.79 രൂപയാണ് ഇന്നത്തെ വില.