Kerala NewsLatest News
കെ.എസ്.ഇ.ബി കരാര്‍ തൊഴിലാളി ഷോക്കേറ്റ് മരിച്ചു
എരുമപ്പെട്ടി (തൃശൂര്‍): കെ.എസ്.ഇ.ബി കരാര്‍ തൊഴിലാളി ഷോക്കേറ്റ് മരിച്ചു. പഴയന്നൂര്‍ എളനാട് സ്വദേശി ശ്രീജിത്താണ് (27) മരിച്ചത്. ഇന്ന് രാവിലെ പത്തരയോടെയായിരുന്നു് സംഭവം.
എരുമപ്പെട്ടി ഉമിക്കുന്ന് കോളനിയില്‍ ഇരുമ്പ്് തോട്ടി ഉപയോഗിച്ച് തടസ്സങ്ങള്‍ വെട്ടിമാറ്റുന്നതിനിടെയാണ് അപകടമുണ്ടായത്. ലൈന്‍ ഓഫ് ചെയ്യാതെ തടസ്സം വെട്ടിമാറ്റിയതാണ് അപകട കാരണം. ഷോക്കേറ്റ് തെറിച്ചുവീണ ഉടന്‍ തന്നെ ശ്രീജിത്ത് മരണപ്പെട്ടു.