Kerala NewsLatest News

വിറകടുപ്പേ ശരണം, പാചക വാതകത്തിന് വീണ്ടും വില കൂട്ടി

കൊച്ചി: പാചക വാതക വിലയില്‍ വീണ്ടും വര്‍ധന. ​ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള എല്‍പിജി സിലിണ്ടറിന് 25 രൂപയാണ് വര്‍ധിച്ചത്. വില വര്‍ധന ഇന്നു മുതല്‍ പ്രാബല്യത്തില്‍ വന്നു. ഇതോടെ 14.2 കിലോ ​ഗ്യാസിന് കൊച്ചിയില്‍ 726 രൂപയായി വില. തിരുവനന്തപുരത്ത് 728.50 രൂപയും കോഴിക്കോട് 728 രൂപയുമാണ് വില.

വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിന്‍ഡറിന്റെ വില ദിവസങ്ങള്‍ക്ക് മുന്‍പ് കമ്പനികള്‍ കൂട്ടിയിരുന്നു. 19 കിലോ​ഗ്രാമിന്റെ സിലിന്‍ഡറിന് 191 രൂപയാണ് കൂടിയത്. ഇതോടെ 1335.50 രൂപയില്‍ നിന്ന് 1528.50 രൂപയിലേക്കാണ് വില വര്‍ധിച്ചത്.

ഈ വര്‍ഷം ആദ്യം വാണിജ്യ സിലിണ്ടറിന്റെ വില വര്‍ധിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ വീണ്ടും വിലയില്‍ മാറ്റം വരുത്തിയിരിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button