അഞ്ച് ദിവസത്തിനുള്ളില്‍ 395 കേസുകള്‍, കോവിഡ് വകഭേദങ്ങളും ഇന്ത്യയില്‍ വര്‍ധിക്കുന്നു

ന്യൂഡല്‍ഹി: കൊറോണ വൈറസിന്റെ യുകെ, ദക്ഷിണാഫ്രിക്ക, ബ്രസീല്‍ വകഭേദങ്ങള്‍ ഇന്ത്യയില്‍ ഇതുവരെ 795 പേര്‍ക്ക് സ്ഥിരീകരിച്ചു. ഇതില്‍ 395 കേസുകളും റിപ്പോര്‍ട്ട് ചെയ്തത് കഴിഞ്ഞ അഞ്ച് ദിവസങ്ങളില്‍. 50 ശതമാനം വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതിനിടെയാണിത്.
ഈ മാസം 18 വരെ 400 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്. ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത വകഭേദം വന്ന വൈറസ് കേസുകളില്‍ 326 എണ്ണവും പഞ്ചാബില്‍നിന്നാണ്. യുവാക്കള്‍ക്കും കോവിഡ് പ്രതിരോധ വാക്സിന് നല്‍കണമെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് ആവശ്യപ്പെട്ടു. കോവിഡിന്റെ യുകെ, ദക്ഷിണാഫ്രിക്ക, ബ്രസീല്‍ വകഭേദങ്ങള്‍ കൂടുതല്‍ വ്യാപനശേഷിയുള്ളതും കോവിഡ് വന്നവര്‍ക്ക് വീണ്ടും രോഗം ബാധിക്കാമെന്നും ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്കുന്നു.