Crime
അവിശ്വാസം; ഭർത്താവ് ഭാര്യയെ കഴുത്തറുത്ത് കൊന്നു

ഉത്തർപ്രദേശിലെ ബൻഡയിൽ
വിശ്വാസവഞ്ചനയെന്നു സംശയിച്ച് ഭർത്താവ് ഭാര്യയെ തലയറുത്തു കൊന്നു. ഭാര്യയുടെ തലയറുത്തതിനുശേഷം അതുമായി പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.
വെള്ളിയാഴ്ച്ച രാവിലെ 7.30 ഓടെ പ്രതി ചിന്നാർ യാദവും ഭാര്യ വിമലയും തമ്മിൽ വഴക്കുണ്ടായിരുന്നുവത്രെ. ഇതിനിടെ യാദവ് മൂർച്ഛയേറിയ ആയുധമുപയോഗിച്ച് വിമലയുടെ കഴുത്തിൽ വരയുകയായിരുന്നു. അറ്റുവീണ കഴുത്തുമായി ഇയാൾ ബാബെറു പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി.
ഭാര്യയുടെ തലയുമായി സ്റ്റേഷനിലേക്കു പോകുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ടെന്ന് എസ്പി മഹേന്ദ്ര പ്രതാപ് സിങ് ചൗഹാൻ പറഞ്ഞു.ചിന്നാർ യാദവിനെ പൊലീസ് അറസ്റ്റു ചെയ്തു. കൊലയ്ക്കുപയോഗിച്ച ആയുധവും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.