സംസ്ഥാനത്ത് പ്രഖ്യാപിച്ചിരുന്ന അനിശ്ചിതകാല സ്വകാര്യ ബസ് സമരം പിൻവലിച്ചു
സംസ്ഥാനത്ത് ജൂലൈ 22 മുതൽ ആരംഭിക്കേണ്ടിയിരുന്ന അനിശ്ചിതകാല സ്വകാര്യ ബസ് സമരം പിന്‍വലിച്ചു. ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറുമായി നടന്ന ചർച്ചയുടെ അടിസ്ഥാനത്തിലാണ് സമരം ഒഴിവാക്കാന്‍ ബസ് ഉടമകൾ തീരുമാനിച്ചത്.
മന്ത്രിയുമായി നടത്തിയ ചര്‍ച്ചയിൽ, വിദ്യാര്‍ഥികളുടെ യാത്രാ കിഴിവ് സംബന്ധിച്ച പ്രശ്നം ചർച്ച ചെയ്യാൻ ജൂലൈ 29-ന് വിദ്യാർത്ഥി സംഘടനാ നേതാക്കളും ബസ് ഉടമകളുമടങ്ങുന്ന പ്രതിനിധികളുമായി ഗതാഗത സെക്രട്ടറിയുടെ നേതൃത്വത്തിൽ സംയുക്ത ചര്‍ച്ച നടത്താൻ ധാരണയായി.
പിസിസി നിരക്ക് ഒരു മാസംക്കാലം മാറ്റിവയ്ക്കാനും, ലിമിറ്റഡ് സ്റ്റോപ്പ് പെര്‍മിറ്റുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഗതാഗത വകുപ്പ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്യാനും, നിയമപരമായ തടസ്സങ്ങളില്ലെങ്കില്‍ നിലവിലെ നില തുടരുമെന്നും തീരുമാനമായി.
വിദ്യാർത്ഥികളുടെ യാത്രാ കിഴിവ് (കണ്‍സഷന്‍) അർഹതയുള്ളവര്‍ക്ക് മാത്രമായി നിയന്ത്രിക്കുന്നതിനായി 45 ദിവസത്തിനുള്ളിൽ ആപ്പ് സംവിധാനമുണ്ടാക്കാനും തീരുമാനം കൈക്കൊണ്ടു.
ഗതാഗത മന്ത്രിയുമായി നടന്ന ചര്‍ച്ചയില്‍ സംയുക്ത സമിതി പ്രതിനിധികളായ ഹംസ എരിക്കുന്നവന്‍, ടി. ഗോപിനാഥന്‍, ഗോകുലം ഗോകുല്‍ദാസ്, കെ.കെ. തോമസ്, ബിബിന്‍ ആലപ്പാട്, കെ.ബി. സുരേഷ് കുമാര്‍ എന്നിവരും ഗതാഗത സെക്രട്ടറി, ഗതാഗത കമ്മീഷണര്‍ എന്നിവരും പങ്കെടുത്തു.
Tag: indefinite private bus strike announced in the state has been withdrawn.