ഇന്ത്യാ സഖ്യത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥി മുൻ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് ബി. സുദർശൻ റെഡ്ഡി

ഇന്ത്യാ സഖ്യത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയായി മുൻ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് ബി. സുദർശൻ റെഡ്ഡിയെ പ്രഖ്യാപിച്ചു. ഗോവയിലെ ആദ്യ ലോകായുക്തയും ആയിരുന്നു അദ്ദേഹം. എൻ.ഡി.എ സ്ഥാനാർത്ഥി സി.പി. രാധാകൃഷ്ണനാണ് എതിർ സ്ഥാനാർത്ഥി. ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് അടുത്ത മാസം 9-നാണ് നടക്കുക.
ജസ്റ്റിസ് സുദർശൻ റെഡ്ഡി 1971 ഡിസംബർ 27-ന് ആന്ധ്രാപ്രദേശ് ബാർ കൗൺസിലിൽ എൻറോൾ ചെയ്ത് ഹൈദരാബാദിൽ അഭിഭാഷകനായി പ്രാക്ടീസ് ആരംഭിച്ചു. ആന്ധ്രാപ്രദേശ് ഹൈക്കോടതിയിൽ റിട്ട്, സിവിൽ വിഷയങ്ങളിൽ വാദിച്ചിട്ടുണ്ട്. 1988 മുതൽ 1990 വരെ ഹൈക്കോടതിയിൽ ഗവൺമെന്റ് പ്ലീഡറായി സേവനമനുഷ്ഠിച്ചു.
തുടർന്ന്, 1990-ൽ ആറു മാസം കേന്ദ്രസർക്കാരിന്റെ അഡീഷണൽ സ്റ്റാൻഡിംഗ് കൗൺസലായി, ഉസ്മാനിയ സർവകലാശാലയുടെ ലീഗൽ അഡ്വൈസർ, സ്റ്റാൻഡിംഗ് കൗൺസൽ എന്നീ നിലകളിലും പ്രവർത്തിച്ചു. 1995-ൽ ആന്ധ്രാപ്രദേശ് ഹൈക്കോടതിയിൽ സ്ഥിരം ജഡ്ജിയായി നിയമിതനായി. 2005-ൽ ഗുവാഹത്തി ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസായും 2007-ൽ സുപ്രീംകോടതി ജഡ്ജിയായും നിയമിതനായി. 2011-ൽ അദ്ദേഹം വിരമിച്ചു.
Tag: India Alliance’s Vice Presidential candidate is former Supreme Court Judge Justice B. Sudarshan Reddy.