Editor's ChoiceKerala NewsLatest NewsLocal NewsNews
		
	
	
നടപ്പാലം തകർന്നു വീണു അഞ്ച് തൊഴിലുറപ്പു പണിക്കാരായ സത്രീകൾക്ക് പരിക്ക്.

തിരുവനന്തപുരം / തിരുവനന്തപുരം ജില്ലയിലെ വിഴിഞ്ഞത്ത് നടപ്പാലം തകർന്നു വീണു അഞ്ച് തൊഴിലുറപ്പു പണിക്കാരായ സത്രീകൾക്ക് പരിക്ക്. തൊഴിലുറപ്പ് ജോലിക്കിടെ സ്ത്രീകൾ പാലത്തിനു മുകളിൽ വിശ്രമിക്കുമ്പോഴാണ് പാലം തകർന്നു തൊഴിലാളികൾ തോട്ടിലേക്ക് വീഴുന്നത്. ഗുരുതരമായി പരിക്കേറ്റ ഷീജ, ഷിബി ,സിന്ധു മോൾ എന്നിവരെ മെഡിക്കൽ കോളേജ് ആശുപത്രിയിലും, ശ്രീദേവി, ശാന്ത എന്നിവരെ നെയ്യാറ്റിൻകര ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.
				


