പിഴത്തീരുവയ്ക്കിടയിലും റഷ്യൻ എണ്ണ വാങ്ങിക്കൂട്ടി ഇന്ത്യ
അമേരിക്കയുടെ പിഴത്തീരുവയ്ക്കിടയിലും റഷ്യയിൽ നിന്ന് അസംസ്കൃത എണ്ണ വാങ്ങിക്കൂട്ടി ഇന്ത്യ. ഓഗസ്റ്റിൽ 290 കോടി യൂറോയുടെ ( ഏകദേശം 30,000) അസംസ്കൃത എണ്ണയാണ് റഷ്യയിൽ നിന്ന് വാങ്ങിയത്. ചെെനയുടെ 310 കോടി യൂറോയുടെ (32,000 കോടി) ഇറക്കുമതിയ്ക്ക് അടുത്തേക്ക് ഒരുപടികൂടി അടുക്കുകയും ചെയ്തു.
ഹെൽസിങ്കി ആസ്ഥാനമായുള്ള സെന്റർ ഫോർ റിസർച്ച് ഓൺ എനർജി ആൻഡ് ക്ലീൻ എയർ ആണ് ഇതുസംബന്ധിച്ച് റിപ്പോർട്ട് തയ്യാറാക്കിയത്. ജൂലെെയിൽ 270 കോടി യൂറോയുടെ അസംസ്കൃത എണ്ണയായിരുന്നു ഇന്ത്യ, റഷ്യയിൽ നിന്നും വാങ്ങിയിരുന്നത്. ചെെന 410 കോടി യൂറോയുടെയും . ചെെനയുടെ റഷ്യൻ എണ്ണ ഇറക്കുമതി കുറഞ്ഞപ്പോൾ ഇന്ത്യയുടേത് ഓഗസ്റ്റിൽ കൂടിയതാണ് കണക്ക്. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് നിർത്തണമെന്ന അമേരിക്കൻ സമ്മർദ്ദത്തിനിടയിലാണിതെന്നതും ശ്രദ്ദേയമാണ്. ഇതിനായി ഇന്ത്യയിൽ നിന്ന് അമേരിക്കിലെത്തിക്കുന്ന ഉത്പന്നങ്ങൾക്ക് അമേരിക്ക 25 ശതമാനം പിഴത്തീരുവ ചുമത്തുകയും ചെയ്തിരുന്നു. തന്ത്രപ്രധാനമായ കരുതൽ ശേഖരത്തിലേക്കാണ് ചെെന കൂടുതലും റഷ്യൻ എണ്ണ വാങ്ങിക്കൂട്ടുന്നത്. എന്നാൽ ഇന്ത്യ വിപണിയ്ക്കുവേണ്ടിയാണ് ഇറക്കുമതി ചെയ്യുന്നത്. ഇന്ത്യയിൽ സംസ്കരിച്ച് കമ്പനികൾ വിദേശരാജ്യത്തേക്ക് ഡീസലും പെട്രോളും കയറ്റുമതി ചെയ്യുന്നുമുണ്ട്.
ഓഗസ്റ്റിൽ റഷ്യയിൽ നിന്ന് ഏറ്റവും കൂടുതൽ അസംസ്കൃത എണ്ണ വാങ്ങിയത് ചെെനയാണ്. അതേസമയം, റഷ്യയിൽ നിന്നുള്ള വാതകവും എണ്ണ ഉത്പന്നങ്ങളും കൂടുതൽ വാങ്ങിയത് തുർക്കിയാണ്. അസംസ്കൃത എണ്ണ കൂടാതെ 451 കോടി യൂറോയുടെ കൽക്കരിയും 28.2 കോടിയൂറോയുടെ പെട്രോളിയം ഉത്പന്നങ്ങളും ഇന്ത്യ റഷ്യയിൽ നിന്ന് വാങ്ങിയതായും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.
Tag: India buys more Russian oil despite sanctions