CovidLatest NewsNationalNewsUncategorized

ഇന്ത്യ വീണ്ടും നിശ്ചലമാകുന്നു; രാജ്യത്തെ 16 സംസ്ഥാനങ്ങൾ പൂർണമായും അടച്ചിടലിലേക്ക്

ന്യൂഡെൽഹി: ഇന്ത്യ വീണ്ടും നിശ്ചലമാകുന്നു. തമിഴ്‌നാടും കർണാടകയുമടക്കം അഞ്ചിടത്തുകൂടി ലോക്ക്ഡൗൺ ആരംഭിക്കുന്നതോടെ രാജ്യത്തെ 16 സംസ്ഥാനങ്ങൾ പൂർണമായും അടച്ചിടലിലേക്ക്. രാജസ്ഥാൻ, പുതുച്ചേരി, മിസോറാം എന്നീ സംസ്ഥാനങ്ങളിലാണ് ഇന്നുമുതൽ ലോക്ക്ഡൗൺ തുടങ്ങുന്നത്. ഡെൽഹിയും ഉത്തർപ്രദേശും ലോക്ക്ഡൗണും രാത്രി കർഫ്യുവും മെയി 17 വരെ നീട്ടിയിട്ടുണ്ട്.

തമിഴ്‌നാട്, രാജസ്ഥാൻ, പുതുച്ചേരി രണ്ടാഴ്ചത്തേക്കാണ് ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം കർണാടകയിൽ മെയ് 24 വരെ കർശന ലോക്ക്ഡൗൺ ആണ് ഏർപ്പെടുത്തിയിരിക്കുന്നത്. ശനിയാഴ്ച മുതൽ കേരളം ഒമ്പത് ദിവസത്തേക്ക് സമ്പൂർണ ലോക്ക്ഡൗൺ തുടങ്ങിയിരുന്നു.

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ മിസോറാം ഇന്നുമുതൽ ഏഴ് ദിവസം ലോക്ക്ഡൗണിലാണ്. സിക്കിമിൽ ലോക്ക്ഡൗൺ നിയന്ത്രണങ്ങൽ മെയ് 16 വരെ തുടരും. ഡെൽഹിയിൽ ഏപ്രിൽ 19ന് ആരംഭിച്ച ലോക്ക്ഡൗണാണ് ഇന്നലെ ഈ മാസം 17 വരെ നീട്ടിയതായി അധികൃതർ അറിയിച്ചത്.

ബിഹാറിൽ മെയ് നാലിന് തുടങ്ങിയ അടച്ചിടൽ മെയ് 15 വരെ തുടരും. ഒഡീഷ മെയ് അഞ്ച് മുതൽ 19 വരെ 14 ദിവസം സമ്പൂർണ അടച്ചിടലിലാണ്. ജാർഖണ്ഡും ഏപ്രിൽ 22ന് ആരംഭിച്ച ലോക്ക്ഡൗൺ ഈ മാസം 13 വരെയായി നീട്ടിയിരുന്നു. ഛത്തീസ്ഗഡ്, പഞ്ചാബ്, ഹരിയാന, ചണ്ഡീഗഡ്, മധ്യപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ തുടങ്ങിയ സംസ്ഥാനങ്ങളിലും ലോക്ക്ഡൗൺ, രാത്രി കർഫ്യൂ തുടങ്ങിയ നിയന്ത്ര നിയന്ത്രണങ്ങളുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button