Editor's ChoiceKerala NewsLatest NewsLocal NewsNationalNewsWorld
സിഎസ്ഡബ്ല്യു ലേക്കുള്ള വോട്ടെടുപ്പിൽ ഇന്ത്യ ചൈനയെ പരാജയപ്പെടുത്തി.

ഐക്യരാഷ്ട്ര സഭയിലെ കമ്മീഷൻ ഓൺ ദ സ്റ്റാറ്റസ് ഓഫ് വിമൻ ( സിഎസ്ഡബ്ല്യു ) ലേക്കുള്ള വോട്ടെടുപ്പിൽ ഇന്ത്യ ചൈനയെ പരാജയപ്പെടുത്തി. ഏഷ്യ, പസഫിക് മേഖലയിലേക്കുള്ള തെരെഞ്ഞെടുപ്പിൽ ഇന്ത്യ 38 വോട്ടുകൾ നേടി വിജയിച്ചു. 27 വോട്ടുകൾ മാത്രമേ ചൈനയ്ക്ക് നേടാൻ കഴിഞ്ഞത്. 39 വോട്ടുകളോടെ അഫ്ഗാനിസ്ഥാനും കമ്മീഷനിലേയ്ക്ക് തെരെഞ്ഞെടുക്കപ്പെട്ടു. ഐക്യ രാഷ്ട്രസഭയിലെ വീറ്റോ അധികാരമുള്ള സ്ഥിര അംഗമായിട്ടുകൂടി ചൈനയ്ക്ക് ഭൂരുഭാഗം രാജ്യങ്ങളെ വിശ്വാസത്തിലെടുത്ത് വിജയിക്കാനായില്ല. യുഎൻ എക്കണോമിക് ആൻഡ് സോഷ്യൽ കൗൺസിലിന്റെ ഉപവിഭാഗമായിട്ടാണ് കമ്മീഷൻ ഓൺ ദ സ്റ്റാറ്റസ് ഓഫ് വിമൻ പ്രവർത്തിക്കുന്നത്.