ലഡാക്ക് അതിർത്തിയിൽ ഇന്ത്യ യുദ്ധടാങ്കുകൾ നിരത്തി.

കിഴക്കൻ ലഡാക്കിൽ അതിർത്തിയിൽ ഇന്ത്യ കൂടുതൽ യുദ്ധടാങ്കുകളും സൈനികരെയും പൊടുന്നനെ വിന്യസിച്ചു.
ഇന്ത്യന്‍ സൈന്യവും ചൈനീസ് സൈന്യവും മുഖാമുഖം നില്‍ക്കുന്ന യഥാര്‍ത്ഥ നിയന്ത്രണരേഖയോടു ചേര്‍ന്നുള്ള ചുമാര്‍ ഡെംചോക് മേഖലയിലാണ് പുതിയ സൈനികവിന്യാസം നടന്നിട്ടുള്ളത്. ടി 90 ടാങ്കുകള്‍, ടി 72 ഹെവിവെയ്റ്റ് ടാങ്കറുകള്‍, ബി.എം.പി 2 ഇന്‍ഫാന്‍ട്രി കോംപാക്ട് വാഹനങ്ങള്‍ തുടങ്ങിയവയെയാണ് ഇന്ത്യൻ സൈന്യം ഇവിടേയ്ക്ക് എത്തിച്ചത്. മൈനസ് 40 ഡിഗ്രി വരെ തണുപ്പില്‍ പ്രവര്‍ത്തിക്കാന്‍ ശേഷിയുള്ളവയാണ് ഈ ഉപകരണങ്ങള്‍. ഇതിനിടെ, ചൈനീസ് സൈന്യം മറുവശത്ത് ടൈപ്പ് 15 ലൈറ്റ് വെയ്റ്റ് ടാങ്കുകളും വിന്യസിച്ചിട്ടുണ്ടെന്നാണ് വിവരം. ദേശീയ വാർത്താ ഏജൻസി പുറത്തുവിട്ട വിഡിയോയിലാണ് കൂടുതൽ സൈനികരും ടാങ്കുകളും വിന്യസിച്ചിരിക്കുന്ന വിവരങ്ങൾ വ്യക്തമാക്കുന്നത്.
സായുധ സൈനികര്‍ക്ക് പുറമെ ഹെലികോപ്റ്ററുകളും ട്രാന്‍സ്‌പോര്‍ട്ട് വിമാനങ്ങളും ഇന്ത്യ ലഡാക്ക് മേഖലയില്‍ വിന്യസിച്ചിരിക്കുകയാണ്. ‘രാത്രിയിലോ പകലോ ചൈനയുടെയോ പാകിസ്ഥാന്റെയോ ഭാഗത്തു നിന്ന് പ്രകോപനമുണ്ടായാല്‍’ നേരിടാന്‍ തയ്യാറാണെന്നാണ് വ്യോമസേനയും അറിയിച്ചിരിക്കുന്നത്. ചൈനയ്‌ക്കെതിരെ ലഡാക്ക് പോലുള്ള ദുര്‍ഘട പ്രദേശത്ത് വിന്യസിച്ചിരിക്കുന്ന ‘ഫയർ ആന്റ് ഫ്യൂരി കോര്‍പ്‌സ്’ ലോകത്തു തന്നെ മറ്റൊരിടത്തുമില്ലെന്നാണ് സൈന്യം അവകാശപ്പെടുന്നത്. ഉപകരണങ്ങളുടെ പരിപാലനത്തിനായി എല്ലാ സജ്ജീകരണങ്ങളും നടത്തിയിട്ടുണ്ടെന്നും മേജര്‍ ജനറല്‍ അരവിന്ദ് കപൂര്‍ വ്യക്തമാക്കുന്നു.
മൈനസ് 40 ഡിഗ്രിയിൽ പോലും പ്രവർത്തിക്കുന്നവയാണ് ബിഎംപി വാഹനങ്ങൾ. ദുർഘടമായ ഭൂപ്രദേശത്ത് ശക്തമായ സൈനിക വിന്യാസം നടത്തിയെന്ന് മേജർ ജനറൽ അരവിന്ദ് കപൂർ പറഞ്ഞു. ഈ മേഖലയിൽ ടാങ്കുകളും യുദ്ധോപകരണങ്ങളും വലിയ തോക്കുകളും സൂക്ഷിക്കുന്നത് ഏറെ ബുദ്ധിമുട്ടാണെന്നും അദ്ദേഹം പറഞ്ഞു.
ലഡാക്കിൽ പാംഗോങ് തടാകത്തിനു സമീപത്തായാണ് ചൈന കടന്നുകയറാൻ ശ്രമം നടത്തുന്നത്. ഏപ്രിൽ, മേയ് മാസങ്ങളിൽ ആരംഭിച്ച പ്രശ്നം ഇപ്പോഴും തുടരുകയാണ് ഓഗസ്റ് 29നും 30നും രാത്രിയിൽ ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമി, ടാങ്കുകളടക്കമുള്ളവ അതിർത്തിയിൽ വിന്യസിച്ചിരുന്നു. ഇരു രാജ്യങ്ങളുടേയും വിദേശ മന്ത്രിമാർ കൂടിക്കാഴ്ച നടത്തിയതിനു പിറകെ ചൈന റോക്കറ്റ് വിക്ഷേപണ യന്ത്രമടക്കമുള്ളവ അതിർത്തിയിലെ ത്തിക്കുകയായിരുന്നു. ചൈനയുടെ പ്രകോപനമുണ്ടായാല്‍ മിനിട്ടുകള്‍ക്കകം യഥാര്‍ഥ നിയന്ത്രണരേഖയില്‍ എത്താന്‍ കഴിയുമെന്നാണ് ഇന്ത്യന്‍ സൈന്യം അവകാശപ്പെടുന്നത്. പ്രദേശത്തെ കാലാവസ്ഥയെ ചെറുക്കാനുള്ള എല്ലാ സജ്ജീകരണങ്ങളും സ്വീകരിച്ചിട്ടുണ്ടെന്നും ഫയര്‍ ആന്റ് ഫ്യൂറി കോര്‍പ്‌സ് തലവനും പറയുന്നുണ്ട്.