
ഇന്ത്യയും യൂറോ പ്യൻ യൂണിയനും തമ്മിലുള്ള സ്വതന്ത്രവ്യാപാര കരാർ ഈ വർഷത്തോടെ അന്തിമമാകുമെന്നു സൂചന. 12-ാം റൗണ്ട് ചർച്ച കൾ കഴിഞ്ഞയാഴ്ച ബ്രസൽസിൽ പൂർത്തിയായെന്നും സെപ്റ്റംബറിൽ അടുത്ത റൗണ്ട് ചർച്ചകൾ നടക്കുമെന്നും കേന്ദ്ര വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഈ വർഷം അവസാന ത്തോടെ കരാർ അന്തിമമാക്കാൻ സാധിക്കുമെന്നാണു പ്രതീക്ഷ യെന്നും മന്ത്രാലയം വക്താവ് രൺധീർ ജയ്സ്വാൾ പ്രതികരിച്ചു.
#India-European Union Free Trade: Final Agreement This Year