കേരള രാഷ്ട്രീയത്തിന്റെ മാധ്യമ തുടിപ്പായി നിലകൊണ്ടിരുന്ന കേരള ശബ്ദം പ്രസിദ്ധീകരണം നിർത്തിയോ ?

അര നൂറ്റാണ്ടുകാലം കേരള രാഷ്ട്രീയത്തിന്റെ മാധ്യമ തുടിപ്പായി നിലകൊണ്ടിരുന്ന കേരള ശബ്ദം പ്രസിദ്ധീകരണം നിർത്തി. കോവിഡ് കാല പ്രതിസന്ധിയും, ന്യൂസ് പ്രിന്റ് ക്ഷാമവും മൂലമാണ് ഇപ്പോൾ പ്രസിദ്ധീകരണം നിർത്തിയിരിക്കുന്നത്. അടിയന്തിരാവസ്ഥ കാലത്ത് പോലും തുടർച്ചയായി പ്രസിദ്ധീകരിച്ചു വന്ന വരികയായിരുന്നു കേരള ശബ്ദം. ഈ ഗ്രൂപ്പിൽ നിന്നുള്ള മൂന്നു പ്രസിദ്ധീകരങ്ങൾ കൂടി കോവിഡ് കാലമായതോടെ പ്രസിദ്ധീകരണം നിർത്തിയിരിക്കുക യാണ്. കേരള ശബ്ദത്തോടൊപ്പം, നന,ജ്യോതിഷരത്നം, മഹിളാരത്നം, എന്നിവയാണ് കോവിഡ് ആയതോടെ വിപണിയിലെത്താതായത്. ഇതിൽ ജ്യോതിഷരത്നം, മഹിളാരത്നം, എന്നിവയുടെ ഒരു ലക്കം മാതൃഭൂമി ഏജന്റുമാർ മുഖേന വിതരണം ചെയ്യുന്നതായി മാതൃഭുമിയുടേതായ സർക്യൂലർ ഏജന്റുമാർക്ക് നൽകിയിരുന്നു.
ഒരു കാലത്ത് കേരളം രാഷ്ട്രീയ നേതാക്കളുടെ സ്വപ്ന പ്രസിദ്ധീകരണമായിരുന്നു കേരളം ശബ്ദം. തമിഴ്നാട് സ്വദേശിയായ കൃഷ്ണ സ്വാമി റെഡിയാർ 1962 ൽ കൊല്ലം കേന്ദ്രമാക്കി തുടങ്ങിയ പ്രസിദ്ധീകരണമാണിത്. കന്യാകുമാരിയിൽ നിന്ന് വസ്ത്ര വ്യാപാരവുമായി കൊല്ലത്തെത്തുന്ന കൃഷ്ണ സ്വാമി റെഡിയാർ പ്രസിദ്ധീകരണ രംഗത്തേക്കും, സിനിമ നിർമ്മാണമടക്കമുള്ള മേഖലകളിലേക്ക് കടക്കുകയായിരുന്നു.
മലയാളത്തിലെ രാഷ്ട്രീയ വാരിക എന്ന നിലയിൽ പ്രസിദ്ധീകരിച്ചു വന്ന കേരളം ശബ്ദം,പിന്നീട് ദ്വൈവാരികയാക്കിയിരുന്നു. കേരളത്തിനകത്തും, പുറത്തും പ്രചാരം നേടിയ കേരള ശബ്ദത്തോടൊപ്പം, നന സിനിമ വാരികയും, കുങ്കുമം വാരികയും റെഡിയാർ ആരംഭിച്ചു.
രാഷ്ട്രീയ ലേഖനങ്ങളും,രാഷ്ട്രീയ വിശകലങ്ങളും, അഭിമുഖങ്ങളും, ഉൾപെടുന്നതായിരുന്നു ആദ്യം മുതലുള്ള ഉള്ളടക്കം.
രാഷ്ട്രീയ വിവാദങ്ങളും, ജനപ്രിയ ലേഖനങ്ങളും, ക്രൈം റിപ്പോർട്ടുകളും കൊണ്ട് പ്രസിദ്ധീകരണം ജനപ്രിയമാവുകയായിരുന്നു.
ഒരു കാലത്ത് ഈ പ്രസിദ്ധീകരണത്തിന്റെ പുറത്തിറങ്ങുന്ന കോപിക്കായി വായനക്കാർ കാത്തു നിൽക്കുന്ന ഒരു അവസ്ഥയുണ്ടായിരുന്നു.
കേരളം ശബ്ദത്തിൽ ഒരു അഭിമുഖമോ, റിപ്പോർട്ടോ വരാൻ രാഷ്ട്രീയ നേതാക്കൾ ഒരു കാലത്ത് കൊതിച്ചിരുന്നു.
ദേശീയ രാഷ്ട്രീയത്തിലടക്കം ശ്രദ്ധേയരായവരെ പറ്റി ആദ്യം റിപ്പോർട്ടുകൾ, സംവാദങ്ങൾ, എന്നിവ നടത്തുന്നത് കേരളം ശബ്ദമായിരുന്നു.
ഏതെങ്കിലും ഒരു രാഷ്ട്രീയ പാർട്ടിയോട് ആഭിമുഖ്യം കാണിച്ചിരുന്നതായി കോവിഡ് കാലത്ത് പ്രസിദ്ധീകരണം നിർത്തുന്നത് വരെ ആരോപണം ഉയർന്നിരുന്നില്ല. അത് കൊണ്ട് തന്നെയാണ് ഇത് ജനപ്രിയമായ പ്രസിദ്ധീകരണമാണ് നില നിന്നിരുന്നത്.
ഏത് ദേശീയ നേതാക്കൾ കേരളത്തിൽ എത്തിയാലും, അവരുടെ പ്രത്യേക അഭിമുഖങ്ങൾ അടുത്ത ലക്കങ്ങളിൽ പ്രസിദ്ധീകരിക്കാൻ പ്രത്യേകം
കേരളശബ്ദം ശ്രദ്ധിച്ചിരുന്നു. കേരളം ഇന്നേവരെ ചർച്ച ചെയ്യപ്പെട്ട അഴിമതിയുടെയും, കുംഭകോണങ്ങളുടെയും റിപ്പോർട്ടുകൾ ആദ്യം കേരളശബ്ദത്തിലായിരുന്നു ഇടം നേടിയിരുന്നത്. ഇടമറുക് ശബ്ദത്തിന്റെ ഡൽഹി ലേഖകനായിരുന്നു. രാഷ്ട്രീയ ലേഖനങ്ങൾക്കും മറ്റും പുറമെ ജനപ്രിയ നോവലുകളും കേരളശബ്ദം പ്രസിദ്ധീകരിച്ചു വന്നിരുന്നു. കുങ്കുമം ഗ്രൂപ്പിന്റെ പ്രസിദ്ധീകരങ്ങളിൽ ഏറ്റവും ജനപ്രിയമായിരുന്നത് നാനാസിനിമ വാരിക ആയിരുന്നു. വാരികയായി പ്രസിദ്ധീകരിച്ചു വന്നിരുന്ന നാനാ ഏറ്റവുമൊടുവിൽ ദ്വൈവാരിക ആയിട്ടാണ് പ്രസിദ്ധീകരിച്ചു വന്നിരുന്നത്. ലോക്ക് ടൗണിനു ശേഷം ഇതൊന്നും വിപണിയിൽ എത്തിയിട്ടില്ല. ഇതിൽ ജ്യോതിഷരത്നം, മഹിളാരത്നം, എന്നിവയുടെ ഒരു ലക്കം മാതൃഭൂമി ഏജന്റുമാർ മുഖേന വിതരണം നടത്തി. കൃഷ്ണ സ്വാമി റെഡ്ഢിയാരുടെ മരണ ശേഷം അദ്ദേഹത്തിന്റെ മകളായ വിമല രാജകൃഷ്ണനാണു പ്രസിദ്ധീകരങ്ങളുടെ ചുമതല നിർവഹിച്ചിരുന്നത്. ഇവരുടെ ഭർത്താവ് ഡോക്ടർ രാജകൃഷ്ണനായിരുന്നു കേരള ശബ്ദത്തിന്റെ പത്രാധിപർ. രാജകൃഷ്ണന്റെ മരണശേഷം, ആർ മധു ബാലകൃഷ്ണനായിരുന്നു കേരള ശബ്ദത്തിന്റെ ഏറ്റവും ഒടുവിൽ പ്രസിദ്ധീകരിച്ച ലക്കം വരെയുള്ള പത്രാധിപർ. ഇതിൽ ജ്യോതിഷരത്നം, മഹിളാരത്നം, എന്നിവയുടെ ഒരു ലക്കം മാതൃഭൂമി ഏജന്റുമാർ മുഖേന വിതരണം നടക്കുകയും, മാതൃഭൂമി ഏജന്റുമാർക്ക് തുടർന്ന് ജ്യോതിഷരത്നം, മഹിളാരത്നം,പ്രസിദ്ധീകരങ്ങൾ കൂടി വിതരത്തിനെത്തുമെന്ന അറിയിപ്പ് ലഭിച്ചിരുന്നു.
അതേസമയം, കുങ്കുമം ഗ്രൂപ്പ് കേരളത്തിലെ ഒരു പ്രമുഖ പ്രസിദ്ധീകരണ ഗ്രൂപ്പ് ഏറ്റെടുക്കാനുള്ള ചർച്ചകളും നടന്നു എന്ന സ്ഥിരീകരിക്കാത്ത വാർത്തകളും പുറത്തു വന്നിട്ടുണ്ട്.