
ന്യൂഡല്‍ഹി: കള്ളപ്പണം കൈവശം വെച്ചിരിക്കുന്നതായി ആരോപിക്കപ്പെട്ട ഇന്ത്യന്‍ പൗരന്മാരുടെയും സ്ഥാപനങ്ങളുടെയും അക്കൗണ്ടുകളുടെ രണ്ടാംഘട്ട പട്ടിക സ്വിറ്റ്സർലാൻ്റ് കേന്ദ്ര സര്‍ക്കാരിന് നൽകി. ഓട്ടോമാറ്റിക്ക് എക്സ്ചേഞ്ച് ഓഫ് ഇന്‍ഫര്‍മേഷന്‍ കരാറിന്റെ ഭാഗമായാണ് വിവരങ്ങള്‍ കൈമാറിയത്. വിദേശത്തുള്ള കള്ളപ്പണം നിയന്ത്രിക്കാനുള്ള സര്‍ക്കാരിൻ്റെ മർമ്മ പ്രധാനമായ നീക്കമാണിത്.
31 ലക്ഷത്തോളം അക്കൗണ്ടുകളുടെ ഉടമകളുടെ പേര്, വിലാസം, താമസിക്കുന്ന രാജ്യം, നികുതി നമ്പര്‍ എന്നിങ്ങനെ അക്കൗണ്ടിനെയും സാമ്പത്തിക കാര്യങ്ങളെയും കുറിച്ചുള്ള വിവരങ്ങളാണ് കൈമാറിയതെന്ന് ഫെഡറല്‍ ടാക്സ് അഡ്മിനിസ്ട്രേഷന്‍ പ്രസ്താവനയില്‍ പറഞ്ഞു. ഓട്ടോമാറ്റിക്ക് എക്സ്ചേഞ്ച് ഓഫ് ഇന്‍ഫര്‍മേഷന്‍ (എ.ഇ.ഒ.ഐ) കരാറിന്റെ ഭാഗമായി സ്വിസർലാൻ്റിലെ ഫെഡറല്‍ ടാക്സ് അഡ്മിനിസ്ട്രേഷനാണ് ഇന്ത്യയുള്‍പ്പടെ 86 രാജ്യങ്ങള്‍ക്കാണ് രണ്ടാം ഘട്ട വിവരങ്ങള്‍ കൈമാറിയത്.
നികുതിദായകര്‍ അവരുടെ വരുമാനത്തിന് അനുസരിച്ച് കൃത്യമായി നികുതി നല്‍കിയിട്ടുണ്ടോയെന്ന് അധികൃതര്‍ക്ക് പരിശോധിക്കാന്‍ സാധിക്കും. 2019 സെപ്റ്റംബറില്‍ ആദ്യ ഘട്ട വിവരങ്ങള്‍ കേന്ദ്ര സര്‍ക്കാരിന് ലഭിച്ചിരുന്നു. ഇന്ത്യയുള്‍പ്പടെയുള്ള 75 രാജ്യങ്ങള്‍ക്കാണ് ആദ്യഘട്ടത്തില്‍ അക്കൗണ്ട് വിവരങ്ങള്‍ കൈമാറിയത്. അടുത്തഘട്ട കൈമാറ്റം 2021 സെപ്റ്റംബറിലാണ് നടക്കും