CovidKerala NewsLatest NewsNews

ക്ഷീണവും പനിയും ഛര്‍ദ്ദിയുമടക്കം, കോവിഡ് വാക്‌സിന്‍ സ്വീകരിച്ച നഴ്‌സുമാരുടെ അവസ്ഥ

തിരുവനന്തപുരം:കോവിഡ് വാക്‌സിന്‍ ലഭ്യമായതോടെ കൊറോണയെ തുരത്താമെങ്കിലും വാക്‌സിന്‍ കണ്ടുപിടിച്ചിട്ടും പ്രശ്‌നങ്ങള്‍ തീരുന്നില്ല. കേരളത്തില്‍ ഇതുവരെ 3.26 ലക്ഷം ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് കൊവിഡ് വാക്സിനായ കൊവിഷീല്‍ഡ് നല്‍കിയത്. കൊവിഡാനന്തര ലക്ഷണങ്ങള്‍ ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് പ്രായമായവരെക്കാള്‍ യുവാക്കളെ ആണെന്നും കൊവിഡ് രോഗത്തെ ചെറുക്കാനുള്ള പ്രതിരോധ വാക്സിന്‍ എടുത്തവര്‍ക്ക് ഏറ്റവും കൂടുതല്‍ അനുഭവപ്പെടുന്ന ലക്ഷണം ക്ഷീണം ആണെന്ന് പഠനങ്ങള്‍. അതേസമയം, 90 ശതമാനം കേസുകളിലും ലക്ഷണങ്ങള്‍ ആരോഗ്യ വിദഗ്ദ്ധര്‍ വിചാരിച്ചിരുന്നതിലും ലഘുവാണെന്നും സര്‍വേയില്‍ കണ്ടെത്തി.

വാക്സിന്‍ സ്വീകരിച്ച ആരോഗ്യപ്രവര്‍ത്തകരിലാണ് പഠനം നടത്തിയത്. 5,396 ആരോഗ്യ പ്രവര്‍ത്തകരില്‍ നടത്തിയ പഠനത്തില്‍ 66 ശതമാനം പേര്‍ക്കും വാക്സിന്‍ സ്വീകരിച്ച ശേഷം ക്ഷീണം അടക്കമുള്ള ലക്ഷണങ്ങള്‍ അനുഭവപ്പെടുന്നുണ്ട്. വാക്സിനെടുത്ത 45 ശതമാനം പേര്‍ക്കാണ് ക്ഷീണം ഉണ്ടായത്. 44 ശതമാനം പേര്‍ക്ക് പേശിവേദന, 34 ശതമാനം പേര്‍ക്ക് പനി, 28 ശതമാനം പേര്‍ക്ക് തലവേദന എന്നിവ ഉണ്ടായതായി സര്‍വേയില്‍ വെളിപ്പെട്ടു. 27 ശതമാനം പേര്‍ക്ക് കുത്തിവയ്പ് എടുത്ത സ്ഥലത്ത് വേദന അനുഭവപ്പെട്ടു. 12 ശതമാനം പേര്‍ക്ക് സന്ധിവേദന, എട്ട് ശതമാനം പേര്‍ക്ക് ഛര്‍ദ്ദി, മൂന്ന് ശതമാനം പേര്‍ക്ക് വയറിളക്കം എന്നിവയും ഉണ്ടായതായി കണ്ടെത്തി. അതേസമയം, ഈ ലക്ഷണങ്ങള്‍ എല്ലാം തന്നെ 24 മുതല്‍ 48 മണിക്കൂര്‍ വരെ മാത്രമെ നീണ്ടു നില്‍ക്കുന്നുള്ളൂ.

എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കാണ് വാക്സിന്‍ എടുത്തതിന് ശേഷം ഏറ്റവും കൂടുതല്‍ ലക്ഷണങ്ങള്‍ ഉണ്ടായതെന്നും പഠനത്തില്‍ തെളിഞ്ഞു. സര്‍വേയില്‍ പങ്കെടുത്ത 75 ശതമാനം സ്ത്രീകളും തങ്ങള്‍ക്ക് വാക്സിന്‍ അനന്തര ലക്ഷണങ്ങള്‍ ഉണ്ടായതായി വെളിപ്പെടുത്തി. വാക്സിന്‍ സ്വീകരിച്ച ശേഷം പലര്‍ക്കും അടുത്ത ദിവസം ജോലിക്ക് പോകാന്‍ പോലും കഴിഞ്ഞില്ലെന്നും വെളിപ്പെടുത്തി. സ്ത്രീകളുമായി താരതമ്യം ചെയ്യുമ്‌ബോള്‍ 59 ശതമാനം പുരുഷന്മാര്‍ക്ക് മാത്രമാണ് വാക്സിന്‍ എടുത്തതിന് ശേഷം ലക്ഷണങ്ങള്‍ പ്രകടമായത്. അതേസമയം,? കേരളത്തില്‍ 11.6 ശതമാനം പേര്‍ക്ക് കൊവിഡ് വന്നുപോയതായി അടുത്തിടെ ഐ.സി.എം.ആര്‍ നടത്തിയ സിറോ സര്‍വേയില്‍ കണ്ടെത്തിയിരുന്നു. ഇത് ദേശീയ ശരാശരിയെക്കാള്‍ കുറവാണ്.

കഴിഞ്ഞ വര്‍ഷം മേയ്, ആഗസ്റ്റ്, ഡിസംബര്‍ മാസങ്ങളിലാണ് സീറോ സര്‍വേ നടത്തിയത്. ഇതനുസരിച്ച് സംസ്ഥാനത്ത് കൊവിഡ് വന്ന് പോയവര്‍ ദേശീയ ശരാശരിയേക്കാള്‍ പകുതി മാത്രമാണ്. ദേശീയ തലത്തില്‍ 21 ശതമാനം പേരില്‍ രോഗം വന്നു പോയപ്പോള്‍ കേരളത്തില്‍ ഇത് 11.6 ശതമാനം മാത്രമാണ്. തൃശൂര്‍, എറണാകുളം, പാലക്കാട് ജില്ലകളിലാണ് മൂന്നാംഘട്ട സിറോ സര്‍വയലന്‍സ് പഠനം നടത്തിയത്. 1244 ആന്റിബോഡി പരിശോധനകളാണ് നടത്തിയത്. മേയില്‍ നടന്ന ഒന്നാം ഘട്ട പഠനത്തില്‍ കേരളത്തില്‍ 0.33 ശതമാനം പേര്‍ക്ക് കൊവിഡ് വന്നു പോയപ്പോള്‍ ഇന്ത്യയിലത് 0.73 ശതമാനം ആയിരുന്നു. ആഗസ്റ്റില്‍ നടന്ന രണ്ടാം ഘട്ട പഠനത്തില്‍ കേരളത്തില്‍ 0.8 ശതമാനം പേര്‍ക്ക് കൊവിഡ് വന്നു പോയപ്പോള്‍ ഇന്ത്യയിലത് 6.6 ശതമാനം ആയിരുന്നു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button