കേക്ക് നിർമ്മാണത്തിന് ‘ലിംഗവും യോനിയും അടിവസ്ത്രങ്ങളും’; കേക്ക് നിർമ്മിച്ച സ്ത്രീ അകത്തായി.

കയ്റോ/ ഒരു സ്വകാര്യ പാർട്ടിയിൽ ഉപയോഗിച്ച കേക്കിൻറെ ദൃശ്യങ്ങൾ വൈറലായതോടെ ബേക്കർ അറസ്റ്റിലായി. സഭ്യമല്ലാത്ത രീതിയിൽ കേക്ക് നിർമ്മിച്ചെന്ന കുറ്റത്തിനാണ് ബേക്കർ അറസ്റ്റിലായത്. ജനനേന്ദ്രിയത്തിയങ്ങളുടെയും അടിവസ്ത്രത്തിൻറെയും രൂപത്തിൽ കേക്ക് നിർമ്മിച്ചതിനാണ് ഈജിപ്ഷ്യൻ സ്വദേശിയായായ വനിതാ ബേക്കർ അറസ്റ്റിലായത്. അന്താരാഷ്ട്ര മാധ്യമമായ ബിബിസിയാണ് കൗതുകകരമായ ഈ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
കയ്റോയിലെ ഒരു ഉന്നത സ്പോർട്ട്സ് ക്ലബ്ബിൽ സ്ത്രീകൾ മാത്രം പങ്കെടുത്ത ബർത്ത്ഡേ പാർട്ടിയിലാണ് സംഭവം. പുരുഷന്മാരുടെയും സ്ത്രീകളുടെയും ലൈംഗിക അവയവങ്ങളുടെയും അടിവസ്ത്രങ്ങളുടെയും രൂപത്തിലായിരുന്നു പാർട്ടിയിൽ എത്തിയ കേക്കുകൾ തയ്യാറാക്കിയിരുന്നത്. ജനനേന്ദ്രിയങ്ങളുടെയും പല നിറങ്ങളിലുള്ള അടിവസ്ത്രങ്ങളുടെയും രൂപമുള്ള കേക്ക് വിതരണം ചെയ്ത ചിത്രങ്ങൾ സോഷ്യൽ മീഡിയ വഴി വൈറലായതോടെ സംഭവത്തിൽ അധികൃതരുടെ ഇടപെടൽ ഉണ്ടായി.
സ്ത്രീകളുടെ നേതൃത്വത്തിൽ നടന്ന ബർത്ത് ഡേ പാർട്ടി നടത്തിയ പങ്കാളിത്തം യുവജന-കായിക മന്ത്രാലയം പരിശോധിക്കുകയാണ്. പാർട്ടി നടന്ന ക്ലബ്ബിൻറെ ആസ്ഥാനം അധികൃതർ സന്ദർച്ച് റിപ്പോർട്ട് തയ്യാറാക്കി. ചടങ്ങിന് ഉപയോഗിച്ച കേക്കിൻറെ ചിത്രങ്ങൾ വൈറലായതോടെയാണ് അധികൃതർ വിഷയത്തിൽ ഇടപെട്ടതും നിയമ നടപടി ഉണ്ടായതും.

സംഭവം ഇസ്ലാം മതവിശ്വാസ പ്രകാരം വിലക്കിയിട്ടുള്ളതാണെന്നാണ് രാജ്യത്തെ ഇസ്ലാമിക അതോറിറ്റി പ്രതികരിച്ചിരിക്കുന്നത്. ഈജിപ്തിലെ മതപരമായ ഉത്തരവുകൾ പുറപ്പെടുവിക്കുന്ന ഇസ്ലാമിക സ്ഥാപനമായ ദാർ അൽ ഇഫ്തയും വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിട്ടുണ്ട്. ‘ഈ പ്രകോപനപരമായ നടപടി സമൂഹത്തെ അപമാനിക്കലും രാജ്യത്തെ മൂല്യവ്യവസ്ഥയ്ക്കെതിരായ ആക്രമണവുമാണെന്നാണ്,’ ദാർ അൽ ഇഫ്ത പ്രസ്താവനയിലൂടെ പ്രതികരിച്ചിരിക്കുന്നത്. ഇത്തരം ചിത്രങ്ങൾ ശരീഅത്ത് നിയമം അനുസരിച്ച് വിലക്കപ്പെട്ടതും നിയമപ്രകാരം ക്രിമിനൽ കുറ്റവുമാണെന്നും ദാർ അൽ ഇഫ്ത പറയുന്നു.
വിവാദമായ കേക്ക് നിർമ്മിച്ച സ്ത്രീയെ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിരിക്കുകയാണ്. കെയ്റോ സ്വദേശിയായ ഇവർ രാജ്യത്തെ അറിയപ്പെടുന്ന ഒരു പേസ്ട്രി ഷെഫാണ്. അറസ്റ്റിന് പിന്നാലെ ഇവരെ ജാമ്യത്തിൽ വിട്ടയച്ചിരുന്നു. ഇരുപത്തിഅയ്യായിരം രൂപയോളം കെട്ടിവച്ച ശേഷമാണ് ജാമ്യത്തിൽ വിട്ടതെന്നാണ് റിപ്പോർട്ട്. കേക്ക് നിർമ്മിച്ചത് താനാണെന്ന് ഇവർ സമ്മതിച്ചിട്ടുണ്ട്. ഇവർ നിയമനടപടികൾ നേരിടേണ്ടി വരുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഡെയ്ലി മെയിലിന്റെ റിപ്പോർട്ട് പ്രകാരം പാർട്ടിയിൽ പങ്കെടുത്ത നാല് പേരെ ഇതിനകം തിരിച്ചറിഞ്ഞിട്ടുണ്ട്.
രാജ്യത്ത് വ്യക്തിസ്വാതന്ത്ര്യത്തിനുള്ള ഇടം ഇല്ലാതാകുന്ന നടപടികളാണ് ഉണ്ടായിരിക്കുന്നതെന്നാണ് ഇക്കാര്യത്തിൽ ഒരു കൂട്ടർ പറഞ്ഞിരിക്കുന്നത്. ഈജിപ്ഷ്യൻ കുടുംബമൂല്യങ്ങൾ സംരക്ഷിക്കുക എന്ന വ്യാജേന ഈജിപ്തിൽ വ്യക്തിസ്വാതന്ത്ര്യത്തിനുള്ള ഇടം ഇല്ലാതാക്കാൻ ആഗ്രഹിക്കുന്ന ഒരു വിഭാഗം, ഭരണകൂടത്തിൻറെ പിന്തുണയോടെ പ്രവർത്തിക്കുന്നുണ്ടെന്ന് മനുഷ്യാവകാശ അഭിഭാഷകൻ നെഗാദ് എൽ ബോറായ് ട്വീറ്റ് ചെയ്തിരിക്കുന്നത്.