BusinessgeneralindiakeralaNational

അരി ഉൽപാദനത്തിൽ ഇന്ത്യ മുന്നോട്ട്; കേരളം പിന്നോട്ട്

ന്യൂഡൽഹി . നെൽക്കൃഷിയിലും ഉൽപാദനത്തിലും കഴിഞ്ഞ 5 വർഷത്തിനുള്ളിൽ ഇന്ത്യ മികച്ച നേട്ടം കൈവരിച്ചു. അതേസമയം, ഇക്കാലയളവിൽ അരി ഉൽപാദന ത്തിൽ കേരളം ബഹുദൂരം പിന്നി ലായി. 2020-21ൽ 6.34 ലക്ഷം ടൺ അരി ഉൽപാദിപ്പിച്ച കേരളത്തിൽ 2024-25ൽ 5.28 ലക്ഷം ടൺ മാത്രം ഉൽപ്പാദിപ്പിച്ച ഏറ്റവും പിന്നിലായിരിക്കുകയാണ്..എന്നാൽ, കഴിഞ്ഞ വർഷത്തെയപേക്ഷിച്ച് (4.98ലക്ഷം ടൺ) ഇക്കൊല്ലം നില മെച്ചപ്പെട്ടു.
എങ്കിലും കേരളത്തിന്റെ ഉൽപ്പാദനം കുറവാണ്. രാജ്യത്ത് ആകെ നെൽക്കൃഷി 514.23 ഹെക്ടറിലാണുള്ളത്. 2024-25ൽ 1490.74 ലക്ഷം ടൺ അരി ഉൽ പാദിപ്പിച്ചു. വിളവ് ഒരു ഹെക്ട റിൽ നിന്ന് 2899 കിലോയെന്ന നേട്ടത്തിലേക്കെത്തിയെന്നും കേന്ദ്ര കൃഷിമന്ത്രാലയത്തിനു കീ ഴിലുള്ള കൃഷി-കർഷകക്ഷേമ വകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്.

അരി ഉൽപാദനത്തിൽ ഏറ്റവും മുന്നിൽ ഉത്തർപ്രദേശാണ്: 209.31 ലക്ഷം ടൺ. തെലങ്കാന-170.94, ബംഗാൾ 164.91, പഞ്ചാബ്-143.61, ഒഡീഷ – 96.14, മധ്യപ്രദേശ് -91.50 ലക്ഷം ടൺ എന്നിങ്ങനെയാ ണ് മറ്റു സംസ്‌ഥാനങ്ങളുടെ കണ ക്ക്. അതേസമയം, കേരളം-5.28 ലക്ഷം ടൺ, തമിഴ്‌നാട്-71.36, കർ ണാടക-40.46, ആന്ധ്രപ്രദേശ്-80.16 എന്നിങ്ങനെയാണ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ അരി ഉൽപാദനം. സംസ്ഥാനങ്ങ ളുടെ വിസ്തൃതിയും കൃഷിഭൂമിയുടെ വ്യാപ്തിയും ഇതിന്റെ ഘടനകളാണ്.2016ൽ 4.37 ലക്ഷം ടൺ എന്ന ഏറ്റവും കുറഞ്ഞ നിരക്കിൽ നി ന്നും കേരളം മെച്ചപ്പെട്ട നില കൈവരിച്ചെങ്കിലും വീണ്ടും പി ന്നോട്ടു പോയി. 2020ൽ കുത്ത നെയിടിഞ്ഞ ശേഷം 2023ൽ നില മെച്ചപ്പെട്ടു. പക്ഷേ, കഴിഞ്ഞ 2 വർഷങ്ങളായി കേരളത്തിലെ അരി ഉൽപാദനം വീണ്ടുമിടി ഞ്ഞു.നെൽക്കൃഷി വ്യാപനത്തിൽ ഏറ്റവും മുന്നിൽ ഉത്തർപ്രദേശാ ണ്. 74.25 ലക്ഷം ഹെക്‌ടറിലാണ് സംസ്ഥാനത്ത് നെൽക്കൃഷി. മറ്റു സംസ്‌ഥാനങ്ങളിൽ (55.9), തെലങ്കാന(48.09), മധ്യപ്രദേശ്(39.93), ഒഡിഷ (37.75), പഞ്ചാബ്-32.44 ലക്ഷം ഹെക്‌ടർ എന്നിങ്ങനെയാണ്.ചുരുക്കി പറഞ്ഞാൽ രാജ്യത്തെ ആകെയുള്ള നെൽ കൃഷിയിൽ 50% ഈ സംസ്ഥാനങ്ങളിലാണ്.

#India is moving forward in rice production; Kerala is lagging behind.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button