ഐഫോൺ കയറ്റുമതിയിൽ ഇന്ത്യ ഒന്നാമൻ
2025 ഏപ്രില്‍-ജൂണ്‍ കാലയളവില്‍ ഇന്ത്യയില്‍നിന്ന് കയറ്റിയയച്ചത് 600 കോടി ഡോളറിന്റെ (ഏകദേശം 52,500 കോടി രൂപ) ഐഫോണുകള്‍. മുന്‍വര്‍ഷം ഇതേ കാലത്തെ 320 കോടി ഡോളറിനെ അപേക്ഷിച്ച് 82 ശതമാനമാണ് വളര്‍ച്ച. ആപ്പിളിന്റെ ഇന്ത്യയിലെ കരാര്‍ ഉത്പാദകര്‍ സര്‍ക്കാരിനു കൈമാറിയ കണക്കുകള്‍ പ്രകാരമാണിത്. ആപ്പിളിന്റെ കരുത്തില്‍ ഇന്ത്യയില്‍നിന്നുള്ള മൊത്തം സ്മാര്‍ട്ട്ഫോണ്‍ കയറ്റുമതി ഇക്കാലത്ത് 772 കോടി ഡോളറില്‍ (ഏകദേശം 67,600 കോടി രൂപ) എത്തി. മുന്‍വര്‍ഷം ഇതേകാല ത്തെ 490 കോടി ഡോളറിനെ അപേക്ഷിച്ച് 58 ശതമാനം അധികമാണിത്. രാജ്യത്തുനിന്ന് ഏപ്രില്‍-ജൂണ്‍ കാലയളവില്‍ ഇതുവരെയുള്ളതില്‍ ഏറ്റവുമുയര്‍ന്ന സ്മാര്‍ട്ട്ഫോണ്‍ കയറ്റുമതിയാണിത്. മൊത്തം കയറ്റുമതിയില്‍ 78 ശതമാനം വിഹിതം ആപ്പിളിനു സ്വന്തമാണ്. ഇന്ത്യക്ക് പുറമെ ഗള്‍ഫ് രാജ്യങ്ങളിലും കൂടുതല്‍ സ്റ്റോറുകള്‍ക്ക് ആപ്പിള്‍ ശ്രമിക്കുന്നതായാണ് റിപ്പോര്‍ട്ട്.