അതിവേഗം പണമിടപാടുകളിൽ ആഗോളതലത്തിൽ പുതിയ ശക്തിയായി ഇന്ത്യ ഉയർന്നു വെന്ന് അന്താരാഷ്ട്ര നാണയ നിധി. വളരുന്ന റീട്ടെയിൽ ഡിജിറ്റൽ പെയ്മെന്റ് സംവിധാനങ്ങളെ കുറിച്ചുള്ള ഐഎംഒ റിപ്പോർട്ടിലാണ് പരാമർശം. 49.1 കോടി പേരാണ് യുപിഐ സംവിധാനം ഉപയോഗിക്കുന്നത്.
ഇന്ത്യയുടെ യുപിഎ വെറുമൊരു പെയ്മെന്റ് സംവിധാനം മാത്രമല്ല പൊതു ഡിജിറ്റൽ സേവന സംവിധാനത്തിൽ പുതിയ കണ്ടെത്തൽ ആണ്. തൽസമയമായ പണം കൈമാറ്റത്തിൽ ആഗോള ബഞ്ച് മാർക്ക് ആയി ഇത് മാറിക്കഴിഞ്ഞു.
ആഗോളതലത്തിൽ യുപിഐ ഇടപാടുകളിലൂടെ 2025 ജൂണിൽ മാത്രം 24.0 ലക്ഷം കോടി രൂപയാണ് ഈ സംവിധാനം കൈകാര്യം ചെയ്തത്.
18.39 കൂടി ഇടപാടുകൾ നടന്നു.
2024 ജൂണിന് അപേക്ഷിച്ചു ഇടപാടുകളുടെ എണ്ണത്തിൽ 32% ആണ് വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സംവിധാനത്തിലെ ആഗോള വളർച്ചയാണ് ഇതിൽ നിന്ന് വ്യക്തമാകുന്നത്. 49.1 കോടി പേർ സംവിധാനം ഉപയോഗിക്കുന്നു. 6.5 കോടി വ്യാപാരികൾ ഇതിന്റെ ഭാഗമാണ്. ഒരൊറ്റ പെയ്മെന്റ് പ്ലാറ്റ്ഫോമിൽ 675 ബാങ്കുകൾ ആണ് ചേരുന്നത് ഏത് ബാങ്കിലാണ് അക്കൗണ്ട് എന്നത് പരിഗണിക്കാതെ തത്സമയം പണം ഇടപാട് നടത്താനാകുന്നു എന്നതാണ് ഇതിന്റെ ഏര്രവും വലിയ പ്രത്യേകത. ഇന്ത്യയിൽ ഡിജിറ്റൽ പണം ഇടപാടുകളുടെ 85 ശതമാനവും നിലവിൽ യുപിഎ വഴിയാണ് നടക്കുന്നത്. ഇന്ത്യയ്ക്ക് പുറത്തും യുപിഐ സാന്നിധ്യം വിപുലമാക്കുന്നു. 2016 അവതരിപ്പിച്ച യുപിഐ 9 വർഷത്തിനിടെയാണ് ഈ നേട്ടം കെെവരിച്ചത്. എണ്ണത്തിൽ അന്താരാഷ്ട്ര കാർഡ് പ്ലാറ്റ്ഫോം ആയ വിസയെ മറികടന്ന് 64 കോടി ഇടപാടുകളാണ് ദിവസവും നടക്കുന്നത് 63 ലക്ഷം 9 കോടിയാഅ വിസ കാർഡിന്റെ ദെെനംദിന പണമിടപാട് കണക്ക്.
Tag: India leads in fast money transfer upi