CrimeDeathLatest NewsNews
ബലിപെരുന്നാള്‍ ഒരുക്കത്തില്‍ ചാവേറാക്രമണം; മരണം 35 ആയി
ഇറാഖ്: മുഹമ്മദ് നബിയുടെ പിറന്നാള്‍ ദിനമായ ബലിപെരുന്നാള്‍ ദിവസം ആഘോഷമാക്കാനുള്ള ഒരുക്കത്തിന് തയ്യാറെടുക്കുകയായിരുന്നു ഇറാക്കിലെ ബാഗ്ദാദ് മാര്‍ക്കറ്റ്.
അപ്രതീക്ഷിതമായി ചാവേറാക്രമണം ഉണ്ടായെന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്. ചാവേറാക്രമണത്തില്‍ 35 പേര് കൊല്ലപ്പെട്ടു. അറുപതിലേറെ പേര്‍ക്ക് പരിക്കേറ്റു. പലരുടെയും നില ഗുരുതരമാണ്.
ഐഎസ് ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. അബു ഹംസ അല്‍ഇറാഖി എന്ന ചാവേര്‍ ആണ് ആക്രമണം നടത്തിയതെന്ന് ഐഎസ് തന്നെ സമൂഹമാധ്യമമായ ടെലഗ്രാം ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു