കരിപ്പൂര്‍ വിമാനത്താവളത്തില്‍ സിബിഐ റെയ്ഡ്.

കോഴിക്കോട്/ കരിപ്പൂര്‍ വിമാനത്താവളത്തില്‍ സിബിഐ റെയ്ഡ്. വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥരെ ലക്ഷ്യം വെച്ചാണ് സിബിഐ പരിശോധന ഉണ്ടായത്. തിങ്കളാഴ്ച രാവിലെയാണ് സിബിഐയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്മാര് കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തുന്നത്.
കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് അടുത്തിടെ കോടികളുടെ സ്വര്‍ണമാണ് പിടികൂടിയത്. ഞായറാഴ്ച മാത്രം ഒന്നേകാല്‍ കോടി രൂപയുടെ സ്വര്‍ണം പിടികൂടിയിരുന്നു. തീർത്തും അപ്രതീക്ഷിതമായിട്ടായിരുന്നു സിബിഐ റെയ്ഡിന് എത്തിയത്. ഷാര്‍ജയില്‍ നിന്നുള്ള വിമാനം കരിപ്പൂരില്‍ എത്തിയതിന് തൊട്ടു പിറകെയാണ് സിബിഐ ഉദ്യോഗസ്ഥര്‍ വിമാനത്താവളത്തില്‍ എത്തുന്നത്.
കേരളത്തിലെ ചില എയർ പോർട്ടുകൾ വഴി കസ്റ്റംസിന്റെ അറിവോടെ സ്വർണക്കള്ളക്കടത്ത് നടക്കുന്നതായി ഇന്റലിജിൻസ് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. സ്വര്‍ണക്കടത്തിന് കസ്റ്റംസ് ഉദ്യോഗസ്ഥന്മാര് ഒത്താശചെയ്യുന്നുവെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സിബിഐയുടെ മിന്നല്‍ പരിശോധന ഉണ്ടായിരിക്കുന്നത്.
കസ്റ്റംസിന്റെ പരിശോധന കഴിഞ്ഞ് പുറത്തെത്തുന്ന യാത്രക്കാരെയും സിബിഐ പരിശോധിക്കുകയുണ്ടായി. സ്വര്‍ണക്കടത്ത് സംഘത്തിന് കസ്റ്റംസ് ഉദ്യോഗസ്ഥരുമായി ബന്ധമുണ്ടെന്ന റിപ്പോർട്ടുകളെ തുടർന്ന്, ഇത്തരം റെയ്ഡുകൾ തുടർന്നും ഉണ്ടാവുമെന്നും, എയർ പോർട്ടിന് പുറത്തും പരിശോധനകൾ നടത്തുമെന്നാണ് വിവരം.