Kerala NewsLatest NewsUncategorized

തനിക്കെതിരെ വ്യക്തിഹത്യ നടക്കുന്നു; തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി വാളയാർ പെൺകുട്ടികളുടെ അമ്മ

കണ്ണൂർ: ധർമ്മടം മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാർഥി വാളയാർ പെൺകുട്ടികളുടെ അമ്മ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. തനിക്കെതിരെ വ്യക്തിഹത്യ നടത്തിയുള്ള പ്രചാരണങ്ങൾ സമൂഹമാധ്യമങ്ങളിൽ ഉണ്ടാകുന്നുവെന്ന്‌ അമ്മ തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചു.

താൻ ഒരു തരത്തിലും തെറ്റുകാരി അല്ലാത്ത കേസിൽ മക്കളുടെ കൊലപാതകം തന്റെ മേൽ അടിച്ചേൽപിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. തനിക്ക് ഒരു തരത്തിലും മറുപടി പറയാനാകാത്ത വിധമാണ് ആരോപണങ്ങൾ. തനിക്കെതിരെ നടക്കുന്ന ഇത്തരം പ്രചാരണങ്ങൾ തടഞ്ഞുകൊണ്ട് ആവശ്യമായ നടപടി കൈക്കൊള്ളണമെന്ന് പരാതിയിൽ പറയുന്നു. അതേസമയം അഡ്വക്കേറ്റ് ഹരീഷ് വാസുദേവൻ വാളയാർ കുട്ടികളുടെ മാതാവിനെതിരെ ഇന്ന് വസ്തുതകൾ വെളിപ്പെടുത്തി പോസ്റ്റ് ഇട്ടിരുന്നു.

ഇതിനെ തുടർന്ന് വലിയ ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്. ഏതു മാനനഷ്ടക്കേസും നേരിടാൻ താൻ ഒരുക്കമാണെന്നാണ് ഹരീഷ് പറയുന്നത്. പെൺകുട്ടികൾ പീഡിപ്പിക്കപ്പെട്ടത് മാതാവിന്റെ അറിവോടെയാണെന്നു ഹരീഷ് പോസ്റ്റിൽ വ്യക്തമാക്കിയിരുന്നു. കൂടാതെ കുട്ടികളുടെ രണ്ടാനച്ഛനെയും പ്രതിക്കൂട്ടിൽ നിർത്തുന്ന തരത്തിലായിരുന്നു ഹരീഷിന്റെ കുറിപ്പ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button