കൊളംബോ: ഇന്ത്യ ശ്രീലങ്ക ആദ്യ പരമ്പരയില്‍ മിന്നും വിജയം കൈവരിച്ച ഇന്ത്യന്‍ പട ഇന്ന് രണ്ടാം ഏകദിന പരമ്പര സ്വന്തമാക്കാന്‍ ഇറങ്ങുകയാണ്. നായകന്‍ ശിഖര്‍ ധവാനും പുതുമുഖ നിരയേയും കളിയാക്കി സംസാരിച്ച് ശ്രീലങ്കയ്ക്ക് ബാറ്റും പന്തും ഉപയോഗിച്ച് പകരം വീട്ടിയ ചരിത്രത്തോടെയാണ് ഇന്ത്യന്‍ പട ഇന്നിറങ്ങുക.
മൂന്ന് മത്സര പരമ്പരയില്‍ ആദ്യ ഏകദിനം ജയിച്ച് മുന്നില്‍ നില്‍ക്കുന്ന ഇന്ത്യ ഇന്ന് പരമ്പര നേട്ടം മുന്നില്‍ക്കണ്ട് മാത്രമാണ് രണ്ടാം ഏകദിനത്തിന് ഇറങ്ങുന്നത്. ഇന്ന് ഉച്ചക്ക് മൂന്ന് മണിക്ക് കൊളംബോയിലെ ആര്‍ പ്രേമദാസ സ്റ്റേഡിയത്തില്‍വെച്ചാണ് മത്സരം നടക്കുന്നത്.
ബാറ്റിങ്ങില്‍ ആയാലും ബൗളിങില്‍ ആയാലും തകര്‍ക്കാന്‍ ഇന്ത്യന്‍ പട സജ്ജമാണ്. എന്നാല്‍ മലയാളി താരം സഞ്ജു സാംസണ്‍ ഇന്നത്തെ മത്സരത്തില്‍ കളിക്കുമോ എന്നതില്‍ ആശങ്ക നിഴലിക്കുന്നു.
ആദ്യ മത്സരത്തില്‍ കാല്‍മുട്ടിനേറ്റ പരുക്ക് മൂലം സഞ്ജുവിന് കളിക്കാന്‍ കഴിഞ്ഞില്ല. സഞ്ജുവിന് പകരം അവസരം ലഭിച്ച ഇഷാന്‍ കിഷന്‍ തകര്‍പ്പന്‍ പ്രകടനം നടത്തിയതും സഞ്ജുവിന് വെല്ലുവിളി ആണ്.