യുകെയിലേക്കുള്ള എല്ലാ വിമാന സർവീസുകളും ഇന്ത്യ നിർത്തി വെച്ചു, ഒമാനും അതിർത്തികൾ അടച്ചു.

ന്യൂഡല്‍ഹി / യുകെയില്‍നിന്ന് ഇന്ത്യയിലേക്കും തിരിച്ചുമുള്ള എല്ലാ വിമാന സർവീസുകളും നിര്‍ത്തിവയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. ചൊവ്വാഴ്ച അര്‍ദ്ധ രാത്രി മുതല്‍ ഡിസംബര്‍ 31 അര്‍ദ്ധരാത്രി വരെയാണ് വിലക്ക് ഇപ്പോൾ ഏർപ്പെടുത്തിയിട്ടുള്ളത്. ബ്രിട്ടനില്‍ കോവിഡ് വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി. ചൊവ്വാഴ്ച അര്‍ദ്ധ രാത്രിക്ക് മുൻപായി യുകെയില്‍ നിന്നെത്തുന്ന എല്ലാ യാത്രക്കാരും വിമാനത്താവളങ്ങളിലെത്തുമ്പോള്‍ നിര്‍ബന്ധിത ആര്‍ടി-പിസിആര്‍ പരിശോധനയ്ക്ക് വിധേയരാകണമെന്നും വ്യോമയാന മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
അതേസമയം, കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി സൗദിക്ക് പിന്നാലെ ഒമാനും അതിർത്തികൾ അടച്ചു. ഒരാഴ്ചത്തേക്കാണ് അതിർത്തികൾ അടച്ചിടുന്നത്. സൗദി അറേബ്യ കര, നാവിക, വ്യോമ അതിര്‍ത്തികള്‍ നേരത്തെ അടച്ചിരുന്നു. ഒരാഴ്ചത്തേക്കാണ് അടച്ചിടാൻ തീരുമാനിച്ചിരുന്നത്. ആവശ്യമെങ്കില്‍ വീണ്ടും വിലക്ക് തുടരുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കോവിഡിന്റെ പുതിയ രൂപം വിവിധ രാജ്യങ്ങളില്‍ പടരുന്ന പശ്ചാത്തലത്തിലാണിതെന്നും രാജ്യത്തെ സ്വദേശികളുടെയും വിദേശികളുടെയും സുരക്ഷ മുന്‍നിര്‍ത്തിയാണിതെന്നും ആഭ്യന്തരമന്ത്രാലയം വിശദീകരണ കുറിപ്പിൽ അറിയിച്ചു.