CrimeEditor's ChoiceKerala NewsLatest NewsLocal NewsNews
പണത്തിൽ ആർത്തി മൂത്ത് കൈക്കൂലിയുടെ ആശാനായി മാറിയ എളംകുളം വില്ലേജ് ഓഫിസർ ഒടുവിൽ കുടുങ്ങി.

കൊച്ചി /പ്രതിമാസം മെച്ചപ്പെട്ട അഞ്ചക്ക ശമ്പളം വാങ്ങിയിട്ടും പണത്തിൽ ആർത്തി മൂത്ത് കൈക്കൂലിയുടെ ആശാനായി മാറിയ എളംകുളം വില്ലേജ് ഓഫിസർ ഒടുവിൽ കുടുങ്ങി. 4 സെന്റ് ഭൂമി പോക്കുവരവു ചെയ്യാൻ ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങാൻ ശ്രമിക്കുന്നതിനിടെയാണ് എളംകുളം വില്ലേജ് ഓഫിസർ സജേഷിനെ വിജിലൻസ് അറസ്റ്റ് ചെയ്തത്. സജീഷ് കൈക്കൂലി ആവശ്യപ്പെട്ട വിവരം ഒരാൾ വിജിലൻസിനെ അറിയിക്കുകയായിരുന്നു. പരാതിക്കാരൻ നൽകിയ വിവരമനുസരിച്ചെത്തിയ വിജിലൻസ് സംഘം സജേഷിനെ കൈയ്യോടെ പിന്നെ പിടികൂടി.
വിജിലൻസ് യൂണിറ്റ് ഡിവൈഎസ്പി സക്കറിയ മാത്യുവിന്റെ നേതൃത്വത്തിൽ സിഐമാരായ ആർ.മധു, മനു, എസ്ഐമാരായ സണ്ണി, അൻസാർ, ജയപ്രകാശ്, മാർട്ടിൻ, സിപിഒ നിസാർ എന്നിവരടങ്ങിയ വിജിലൻസ് ടീം ആണ് വില്ലേജ് ഓഫിസറെ അറസ്റ്റ് ചെയ്യുന്നത്.