CrimeEditor's ChoiceKerala NewsLatest NewsLocal NewsNationalNews

നിശാ പാര്‍ട്ടി നടത്തിപ്പുകാർ ലക്ഷ്യമിട്ടത് വന്‍ ലഹരി മരുന്ന് വില്‍പന, അന്തർ സംസ്ഥാന മയക്ക് മരുന്ന് ബന്ധം.

ചിത്രം പ്രതീകാത്മകം.

ഇടുക്കി / ഇടുക്കി വാഗമണിൽ നടന്ന നിശാ പാര്‍ട്ടി നടത്തിപ്പുകാർ ലക്ഷ്യമിട്ടത് വന്‍ ലഹരി മരുന്ന് വില്‍പനയെന്ന് കണ്ടെത്തി. അജു എന്ന അജ്മല്‍ ആണ് പാര്‍ട്ടിക്കായി ലഹരി മരുന്ന് എത്തിച്ചത്. കേസിലെ പ്രതി നബീല്‍ പാര്‍ട്ടി നടക്കുന്നതിന്റെ തലേന്ന് അജ്മലിനെ ലഹരിമരുന്നുകൾ എത്തിക്കാനായി വിളിച്ചു വരുത്തുകയായിരുന്നു. എംഡിഎംഎ, എല്‍എസ്ഡി, ഹാഷിഷ് ഓയില്‍ തുടങ്ങിയ കെമിക്കല്‍ ഡ്രഗുകളാണ് അജ്മല്‍ പാർട്ടിയിൽ പങ്കെടുക്കുന്നവർക്ക്ന ൽകുന്നതിനായി എത്തിച്ചുനല്‍കിയത്. മലപ്പുറം സ്വദേശി മെഹർ ഷെറിൻ, എടപ്പാൾ സ്വദേശി നബീൽ, തൊടുപുഴ സ്വദേശി അജ്മൽ സക്കീർ, കോഴിക്കോട് സ്വദേശികളായ പി ഷൗക്കത്ത്, സർമാൻ, കാസർകോട് സ്വദേശി മുഹമ്മദ് റഷീദ്, തൃശൂർ സ്വദേശിയായ നിഷാദ് എന്നിവരാണ് നിശാപാർട്ടി നടത്തിപ്പുകാരായ ഇതിനകം അറസ്റ്റിലായത്. അറസ്റ്റിലായത്. ഹെറോയിൻ ഉൾപ്പെടെയുള്ള മാരക ലഹരി വസ്തുക്കൾ ഇവിടെ നിന്നും പോലീസ് പിടിച്ചെടുത്തു.

കൊച്ചിയിലെ മോഡല്‍ ബ്രിസ്റ്റി വിശ്വാസിനെ കേന്ദ്രീകരിച്ചും അന്വേഷണം നടന്നുവരുകയാണ്. ലഹരി വിതരണത്തിന് മയക്ക് മരുന്ന് ലോബി ബ്രിസ്റ്റി വിശ്വാസിന്റെ സേവനമാണ് ഉപയോഗപ്പെടുത്തിയതെന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്. വാഗമണ്ണിലെ റിസോർട്ടിൽ നിശാപാർട്ടിക്കിടെ നടന്ന പോലീസ് റെയ്ഡിൽ ലഹരിവസ്തുക്കൾ കണ്ടെടുത്ത സംഭവത്തിൽ അന്വേഷണം സിനിമാ സീരിയൽ മേഖലയിലേക്കും ഉണ്ടാവുമെന്നാണ് സൂചന. പിടിയിലായ തൃപ്പൂണിത്തൂറ സ്വദേശിയായ യുവനടി ബ്രസ്റ്റി വിശ്വാസ് നിരവധി പേരെ പാർട്ടികളിലേക്ക് എത്തിക്കുകയായിരുന്നു.ഈ സാഹചര്യത്തിലാണ് സിനിമാ സീരിയൽ രംഗത്തേക്കും അന്വേഷണം വ്യാപിപിക്കാൻ അന്വേഷണ സംഘം ഉദ്ദേശിക്കുന്നത്. മോഡലിംഗിനിടയില്‍ ഇവര്‍ ലഹരി കച്ചവടം നടത്തിയെന്നാണ് പൊലീസ് കണ്ടെത്തിയിട്ടുള്ളത്. നിശാപാർട്ടിയിൽ എത്തിയവരെല്ലാം മദ്യത്തിന്റെയും മയക്ക് മരുന്നിന്റെയും നിർവൃതിയിൽ ആനന്ദം കൊള്ളാൻ എത്തിയവരാണ്. പച്ചയായ പെൺ കച്ചവടവും നിശാപാർട്ടി നടത്തിപ്പുകാർ ലക്ഷ്യമിട്ടിരുന്നു. മൂന്നു മുറികൾ മാത്രമാണ് വാടകക്കെടുത്തതെന്ന റിസോർട്ട് ഉടമയായ സി പി ഐ നേതാവിന്റെ മിഴി അടിസ്ഥാന രഹിതമാണെന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.
സംഭവത്തില്‍ എക്‌സൈസ് ഇന്റലിജന്‍സ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കേസില്‍ പിടിയിലായവരുടെ ലഹരി മാഫിയ ബന്ധം അന്വേഷിക്കുമെന്നാണ് എക്‌സൈസ് ഇന്റലിജന്‍സ് പറയുന്നതെങ്കിലും, അന്യ സംസ്ഥാന ലഹരിമാഫിയയുമായി ബന്ധമുള്ള കേസ് ആയതിനാൽ നാർക്കോട്ടിക് ബ്യൂറോക്ക് കേസ് കൈമാറണമെന്നാണ് ഒരു വിഭാഗം ഉദ്യോഗസ്ഥർ ആവശ്യപ്പെടുന്നത്. ക്രിസ്മസ്- പുതുവത്സര ആഘോഷങ്ങളുടെ പശ്ചാത്തലത്തില്‍ റിസോര്‍ട്ടുകളില്‍ പരിശോധന നടത്താനും തീരുമാനമായി. നിലവില്‍ ഒന്‍പത് ആളുകളെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. തിങ്കളാഴ്ച ഇവരെ കസ്റ്റഡിയില്‍ വാങ്ങും. പിന്നീടായിരിക്കും ചോദ്യം ചെയ്യല്‍. സമഗ്ര അന്വേഷണമാണ് പുരോഗമിക്കുന്നത്. മഹാരാഷ്ട്ര- ബംഗളൂരു ഭാഗങ്ങളില്‍ നിന്നാണ് മയക്കുമരുന്ന് എത്തിച്ചതെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button