GulfLatest NewsNationalUncategorized

ഇന്ത്യയിൽനിന്നും യുഎഇയിലേക്കുള്ള യാത്രവിലക്ക് ജൂൺ 30വരെ വീണ്ടും നീട്ടി

അബുദാബി: ഇന്ത്യയിൽനിന്നും യുഎഇയിലേക്കുള്ള യാത്രവിലക്ക് ജൂൺ 30വരെ വീണ്ടും നീട്ടിയെന്ന് എമിറേറ്റ്സ് അയർലൈൻസ് അറിയിച്ചു. 14 ദിവസത്തിനിടെ ഇന്ത്യ സന്ദർശിച്ചിട്ടുള്ള ട്രാൻസിറ്റ് യാത്രക്കാർക്കും യുഎഇയിൽ പ്രവേശനം അനുവദിക്കില്ല.

യാത്രാ വിലക്ക് ജൂൺ 14 വരെ നീട്ടിയെന്നായിരുന്നു കഴിഞ്ഞയാഴ്‍ച എമിറേറ്റ്സ് അറിയിച്ചിരുന്നത്. ഇന്ന് പുറത്തുവന്ന പുതിയ അറിയിപ്പിലാണ് ജൂൺ 30 വരെ ഇന്ത്യയിൽ നിന്ന് സർവീസുകളുണ്ടാവില്ലെന്ന വിവരമുള്ളത്. ജൂൺ പകുതിയോടെ വിലക്ക് നീങ്ങുമെന്ന് പ്രതീക്ഷിച്ചിരുന്ന പ്രവാസികളുടെ മടക്കം ഇതോടെ വീണ്ടും വൈകുമെന്ന് ഉറപ്പായി.

കഴിഞ്ഞമാസം 25 നാണ് ഇന്ത്യയിൽ നിന്നുളള നിമാന സർവീസുകൾക്ക് യുഎഇ വിലക്കേർപ്പെടുത്തിയത്. യുഎഇ സ്വദേശികൾ, നയതന്ത്ര ഉദ്യോഗസ്ഥർ, ഔദ്യോഗിക പ്രതിനിധികൾ, ബിസിനസുകാർ, ഗോൾഡൻ വീസയുള്ളവർ എന്നിവരെ യാത്രാ വിലക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇവർ യുഎഇയിലെത്തിയാൽ പിസിആർ പരിശോധനയ്ക്ക് വിധേയരാകുകയും 10 ദിവസം ക്വാറന്റീനിൽ കഴിയുകയും വേണം.

അതേസമയം, യുഎഇയിൽ നിന്ന് ഇന്ത്യയിലേയ്ക്കുള്ള വിമാന സർവീസുകൾ തുടരും. അവധിക്ക് നാട്ടിലേക്ക് മടങ്ങിയവരും വിസാകാലാവധി അവസാനിക്കാറായവരുമാണ് വിലക്ക് നീട്ടിയതോടെ പ്രതിസന്ധിയിലായത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button