ഇന്ത്യ– യുകെ സ്വതന്ത്ര വ്യാപാര കരാർ ഒപ്പിട്ടു
ഇന്ത്യയും യു.കെയും സ്വതന്ത്ര വ്യാപാര കരാർ ഒപ്പിട്ടു. പ്രധാനമന്ത്രിമാരായ നരേന്ദ്ര മോദിയും കെയർ സ്റ്റാർമറും തമ്മിൽ നടന്ന ഉന്നതതല ചർച്ചകൾക്ക് ശേഷമാണ് കരാർ യാഥാർത്ഥ്യമായത്. നാല് വർഷത്തെ നീണ്ടചർച്ചകൾക്ക് ശേഷമുള്ള ഈ കരാർ ഇന്ത്യ–യുകെ ബന്ധത്തിൽ പുതിയ അധ്യായം തുടക്കമാകുമെന്ന വിലയിരുത്തലിലാണ് വിദഗ്ധർ.
കരാറിന്റെ ഭാഗമായും ഇന്ത്യയിൽ നിന്നുള്ള 99% കയറ്റുമതിക്കുശേഷം യുകെയിലേക്ക് പോകുന്ന ആഭരണങ്ങൾ, രത്നങ്ങൾ, തുണിത്തരങ്ങൾ, ഇലക്ട്രോണിക്സ് ഉൽപന്നങ്ങൾ തുടങ്ങിയവയ്ക്ക് ഇപ്പോൾ ഉണ്ടായിരുന്ന തീരുവ ഒഴിവാക്കും. കാപ്പി, തേയില തുടങ്ങിയ കാർഷിക ഉൽപന്നങ്ങളുടെ കയറ്റുമതി വർധിപ്പിക്കുന്നതിലും ഇരു രാജ്യങ്ങളും ഒരുമിച്ചു പ്രവർത്തിക്കാനാണ് ലക്ഷ്യം.
കരാർ ഒപ്പുവെച്ചതിന് ശേഷം കെയർ സ്റ്റാർമർ ഇന്ത്യയോടുള്ള നന്ദി പ്രകടിപ്പിച്ചു. സാങ്കേതിക വിദ്യ, സുരക്ഷ, സംരംഭകത്വം തുടങ്ങിയ മേഖലകളിൽ ഇന്ത്യ– യുകെ സഹകരണം കൂടുതൽ ശക്തമാവുമെന്നും, രണ്ട് രാജ്യങ്ങൾക്കുമിടയിലെ ദീർഘകാലമായ ബന്ധം ഈ കരാർ കൂടുതൽ വളർത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇത് ചരിത്ര ദിനമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചു. ഇന്ത്യൻ ഭക്ഷ്യവസ്തുക്കൾ, വസ്ത്രങ്ങൾ, ആഭരണങ്ങൾ, സമുദ്ര ഉൽപന്നങ്ങൾ, എൻജിനീയറിംഗ് ഉൽപന്നങ്ങൾ എന്നിവയ്ക്ക് നികുതി ഇളവ് ലഭിക്കുന്നതോടെ വലിയ സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാമെന്നും മോദി കൂട്ടിച്ചേർത്തു. യുകെയിൽ നിന്നുള്ള മെഡിക്കൽ ഉപകരണങ്ങളും വ്യോമയാന ഉപകരണങ്ങളും ഇന്ത്യക്ക് കൂടുതൽ ലാഭകരമാവുമെന്നും അദ്ദേഹം പറഞ്ഞു.
വിദ്യാഭ്യാസ മേഖലയിൽ പുതിയ അധ്യായം തുടക്കമാകുന്നുവെന്ന് കരാറിലുണ്ട്. യുകെയിലെ ആറ് പ്രമുഖ സർവകലാശാലകൾ ഇന്ത്യയിൽ ക്യാമ്പസുകൾ ആരംഭിക്കും. “യുകെയിലെ ഇന്ത്യക്കാർക്കും ജീവനുള്ള പാലമാണ്, ഈ കരാർ” എന്ന് പ്രധാനമന്ത്രി പറഞ്ഞു.
പഹൽഗാം ഭീകരാക്രമണത്തിൽ ഇന്ത്യയ്‌ക്ക് യുകെ നൽകിയ പിന്തുണയ്ക്കും മോദി നന്ദി അറിയിച്ചു. സാമ്പത്തിക കുറ്റവാളികൾക്കെതിരെയും ഭീകരവാദത്തിനെതിരെയും സഹകരിച്ച് പ്രവർത്തിക്കാൻ രണ്ട് രാജ്യങ്ങളും പ്രകടിപ്പിച്ചു. ഭീകരവാദത്തിനെതിരായ സമീപനത്തിൽ ഇരട്ടത്താപ്പില്ലെന്ന് പ്രധാനമന്ത്രി മോദി വ്യക്തമാക്കി. കൂടാതെ കെയർ സ്റ്റാർമറെ ഇന്ത്യ സന്ദർശിക്കാൻ അദ്ദേഹം ക്ഷണിക്കുകയും ചെയ്തു.
Tag: India-UK free trade agreement signed