ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാറിന് ഒടുവില്‍ ധാരണയായി. നാല് വര്‍ഷത്തെ നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഇരുരാജ്യങ്ങളും കരാറിലേക്ക് കടന്നത്. പുതിയ കരാർ പ്രകാരം, സുഗന്ധവ്യഞ്ജനങ്ങള്‍, തേയില, കാപ്പി, വസ്ത്രങ്ങള്‍, സോഫ്റ്റ്‌വെയര്‍, കായികോപകരണങ്ങള്‍, പാദരക്ഷകള്‍ എന്നിവയ്ക്ക് ഇനിയൊരു തീരുവയും അടക്കേണ്ടതില്ല. ഇലക്ട്രോണിക് ഉത്പന്നങ്ങള്‍ക്കും തീരുവ പൂര്‍ണമായി ഒഴിവാക്കാന്‍ യുകെ സമ്മതിച്ചു.
ഇതിനു പുറമെ, യുകെയിലെ ഇന്ത്യന്‍ തൊഴിലാളികളില്‍ നിന്ന് സോഷ്യല്‍ സെക്യൂരിറ്റി നികുതി ഈടാക്കുന്നതും ഇനിയില്ല.
ഈ ചരിത്രപരമായ ഈ ധാരണയ്ക്ക് പിന്നിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യു കെ സന്ദര്‍ശനം നിര്‍ണായകമായി. യു കെ പ്രധാനമന്ത്രി കെയ്മർ സ്റ്റാർമറുടെ ക്ഷണത്തെ തുടർന്നാണ് രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി മോദി ലണ്ടനിലെത്തിയത്.
വിജയ് മല്ല്യ, നീരവ് മോദി, ഖാലിസ്ഥാൻ ഭീകരര്‍ തുടങ്ങിയ പ്രതികളെ ഇന്ത്യക്ക് കൈമാറണമെന്നാവശ്യപ്പെട്ട് മോദി ബ്രിട്ടീഷുകാരോട് അഭ്യര്‍ഥിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്ളുണ്ട്.
റഷ്യയില്‍ നിന്നുള്ള ഇന്ധനവ്യാപാരത്തെ യൂറോപ്യന്‍ രാജ്യങ്ങള്‍ വിമര്‍ശിക്കുന്നതില്‍ ഇന്ത്യയുടെ അതൃപ്തിയും പ്രധാനമന്ത്രി ചര്‍ച്ചയിലുയർത്തിയേക്കും. പ്രതിരോധം ഉള്‍പ്പെടെ വ്യത്യസ്ത മേഖലകളിലെ സഹകരണത്തിനായും വ്യാവസായിക വ്യാപാര ബന്ധങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായും ചര്‍ച്ചകള്‍ നടന്നേക്കും.
Tag: India-UK free trade agreement signed; no duty on spices, tea, coffee, garments, software